യു.കെ.വാര്‍ത്തകള്‍

പോലീസില്‍ വംശീയ ന്യൂനപക്ഷങ്ങള്‍ക്കായി വന്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവുമായി മാഞ്ചസ്റ്റര്‍ പോലീസ്

ലണ്ടന്‍: മാഞ്ചസ്റ്റര്‍ പോലീസ് ഒരു ഡൈവേഴ്സിറ്റി റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നു. ഇംഗ്ലീഷ് ഭാഷ സംസാരിക്കാനുള്ള കഴിവോ വിദ്യാഭ്യാസ യോഗ്യതയോ പരിഗണിക്കാതെ ആളുകളെ റിക്രൂട്ട് ചെയ്യുവാനാണ് പോസിറ്റീവ് ആക്ഷന്‍ ടീമിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജി സി എസ് ഇ ഇല്ലെങ്കിലും ഇംഗ്ലീഷ് അറിയാത്തവര്‍ക്കും പോലും ജോലി നല്‍കുവാനാണു ലക്ഷ്യമിടുന്നത്. വംശീയ ന്യൂനപക്ഷങ്ങള്‍ക്ക്, മാഞ്ചസ്റ്റര്‍ പോലീസില്‍ ജോലിക്കായി അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കാന്‍ വാരാന്ത്യങ്ങളില്‍ പരിശീലന ക്യാമ്പുകളും വര്‍ക്ക്ഷോപ്പുകളും നടത്തുന്നുണ്ട്.

2022 മുതല്‍ ഉള്ള ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ പോലീസിന്റെ റിപ്പോര്‍ട്ട് പ്രകാരം, പുതിയ റിക്രൂട്ട്‌മെന്റുകളില്‍ 47 ശതമാനം സ്ത്രീകളാണ്. 15.9 ശതമാനം വംശീയ ന്യൂനപക്ഷങ്ങളില്‍ നിന്നുള്ളവരും. ഇതിനായി അപേക്ഷിക്കുവാന്‍ ഒരു സിംഗിള്‍ വിന്‍ഡോ സംവിധാനമാണുള്ളത്. എല്ലാ അപേക്ഷകളും വിശദമായി പരിശോധിച്ച് അതില്‍നിന്നും ഏറ്റവും മെച്ചപ്പെട്ടവരെ തിരഞ്ഞെടുക്കും. പോലീസ് കോണ്‍സ്റ്റബിള്‍ എന്‍ട്രി പ്രോഗ്രാമില്‍ വെള്ളക്കാരായ ബ്രിട്ടീഷുകാര്‍ക്ക് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ് താത്ക്കാലിക വിലക്ക് കല്‍പ്പിച്ച വാര്‍ത്ത പുറത്തു വന്നതിന് തൊട്ടുപിന്നാലെയാണ് മാഞ്ചസ്റ്റര്‍ പോലീസിന്റെ പുതിയ റിക്രൂട്ട്‌മെന്റ് വാര്‍ത്തയും പുറത്തു വരുന്നത്.

പോലീസ് സേനയില്‍ അധികം പ്രതിനിധീകരിക്കപ്പെടാത്ത വിഭാഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനായിട്ടാണ് ഈ നീക്കം എന്നാണ് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ് വിശദീകരിക്കുന്നത്. ഇത്തരം വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരെ നേരത്തെ അപേക്ഷിക്കാന്‍ പ്രേരിപ്പിക്കുകയും വെള്ളക്കാരുടെ അപേക്ഷകള്‍ തത്ക്കാലത്തേക്ക് പരിഗണിക്കാതിരിക്കുകയുമാണ് ചെയ്യുന്നത്. പോലീസ് സേനയില്‍ വൈവിധ്യം ഉറപ്പാക്കുകയാണ് ഇതിന്റെ ഉദ്ദേശമെന്നാണ് പോലീസ് വക്താവിനെ ഉദ്ധരിച്ചുകൊണ്ട് ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.


പോലീസ് സേനയില്‍ മതിയായ പ്രാതിനിധ്യം ഇല്ലാത്തവരുടെ വിഭാഗത്തില്‍ പ്രധാനമായും ഉള്‍പ്പെടുന്നത് കറുത്ത വര്‍ഗ്ഗക്കാരും വിദൂര പൂര്‍വ്വദേശക്കാരുമാണ്. ഇവര്‍ക്ക് ഗോള്‍ഡന്‍ റാങ്കാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യാക്കാര്‍ ഉള്‍പ്പടെയുള്ള തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സില്‍വര്‍ റാങ്കിംഗും നല്‍കിയിട്ടുണ്ട്. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ പോലീസിന്റെ റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റില്‍ പോയി ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സമര്‍പ്പിക്കാം.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions