യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ ബലാത്സംഗ കേസില്‍ മലയാളി 'ആള്‍ദൈവ'ത്തിന് ജയില്‍ ശിക്ഷ

വിശ്വാസികളെ ദുരുപയോഗം ചെയ്യുന്ന പുരോഹിതരുടെ എണ്ണം കൂടിവരുകയാണ്. ഇപ്പോഴിതാ യുകെയില്‍ മലയാളി 'ആള്‍ദൈവ' ത്തിന് ബലാത്സംഗ കേസില്‍ ജയില്‍ ശിക്ഷ ലഭിച്ചിരിക്കുകയാണ്. കേരളത്തില്‍ നിന്നും സന്ന്യാസിയായി ബ്രിട്ടനിലെത്തിയ മുരളീകൃഷ്ണന്‍ പുളിക്കല്‍ എന്നയാളാണ് മലയാളികള്‍ക്ക് മാനക്കേട് ഉണ്ടാക്കിയിരിക്കുന്നത്. ദൈവമെന്ന് അവകാശപ്പെട്ട് കൂടോത്രങ്ങള്‍ ചെയ്തുവന്നിരുന്ന പാലക്കാട് സ്വദേശി മുരളീകൃഷ്ണന്‍ നോര്‍ത്ത് ലണ്ടനില്‍ നടത്തിയിരുന്ന ക്ഷേത്രത്തില്‍ എത്തിയിരുന്നത് ആയിരക്കണക്കിന് വിശ്വാസികള്‍ ആയിരുന്നു. ഇത്തരത്തില്‍ അവസരം വിനിയോഗിച്ച് ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കുയാണ് ചെയ്തത്. സംഭവത്തില്‍ കുറ്റക്കാരനായി കണ്ടെത്തിയ 'ദൈവത്തെ' ഇപ്പോള്‍ ഏഴ് വര്‍ഷത്തെ ശിക്ഷയ്ക്കാണ് കോടതി വിധിച്ചിരിക്കുന്നത്.

മുരളീകൃഷ്ണന്‍ ഒരു വിശ്വാസിയെ ബലാത്സംഗം ചെയ്യുകയും, മറ്റൊരു ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്ത കേസുകളിലാണ് കുറ്റവാളിയാണെന്ന് തെളിഞ്ഞത്. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയാണ് ഇയാള്‍. ഹിന്ദു ദൈവത്തിന്റെ 'അവതാരമെന്ന്' അവകാശപ്പെട്ട് ലോകത്താകമാനം ഇയാള്‍ക്ക് നൂറുകണക്കിന് വിശ്വാസികളുണ്ട്.

നോര്‍ത്ത് ലണ്ടന്‍ ബാര്‍ണെറ്റിലെ ക്ഷേത്രത്തില്‍ നിന്നും പതിവായി പ്രാര്‍ത്ഥനാ സെഷനുകള്‍ നടത്തിയിരുന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ വലിയ തോതില്‍ ഇവിടേക്ക് വിശ്വാസികള്‍ എത്തുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഗുരുതരമായ അഞ്ച് ലൈംഗിക കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഒരു സ്ത്രീക്കെതിരായ ബലാത്സംഗം, ബലാത്സംഗ ശ്രമം, മറ്റൊരാള്‍ക്കെതിരെ ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവയായിരുന്നു കേസ്.

വുഡ് ഗ്രീന്‍ ക്രൗണ്‍ കോടതിയാണ് മുരളീകൃഷ്ണന്‍ പുളിക്കലിന് ഏഴ് വര്‍ഷത്തെ ശിക്ഷ വിധിച്ചത്. ഇയാള്‍ നടത്തിയ പ്രാര്‍ത്ഥനാ സെഷനുകളില്‍ എത്തിയ സ്ത്രീകളാണ് പരാതിക്കാര്‍. ഒരു സ്ത്രീയോട് താന്‍ 'ദൈവത്തെ പോലെ നോക്കും' എന്നും, മുന്‍ജന്മത്തില്‍ ഒരുമിച്ചുണ്ടായെന്നും അവകാശപ്പെട്ടാണ് ദുരുപയോഗം ചെയ്തത്. എന്നാല്‍ കുറ്റങ്ങളെല്ലാം ഇയാള്‍ നിഷേധിച്ചു.

ഇപ്പോള്‍ ചാരിറ്റി കമ്മീഷന്‍ പുളിക്കല്‍ ട്രസ്റ്റിയായിട്ടുള്ള ഓം ശരവണഭവ സേവാ ട്രസ്റ്റിനെതിരെ നിബന്ധനകള്‍ പാലിക്കാത്തതിന് കേസെടുത്തിട്ടുണ്ട്. 2023 മേയില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 2.14 മില്ല്യണ്‍ പൗണ്ട് വരുമാനമാണ് ഈ ചാരിറ്റി നേടിയത്.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions