അധ്യാപകര്‍ നീണ്ട കാലമായി ശമ്പള വര്‍ധന ആവശ്യപ്പെട്ടുവരുകയായിരുന്നു. നീണ്ട കാലത്തെ ആവശ്യത്തിന് ശേഷം നടത്തിയ ചെറിയ വര്‍ധനവ് ചതിയെന്നാണ് വിദ്യാഭ്യാസ യൂണിയന്‍ ജനറല്‍ സെക്രട്ടറി ഡാനിയേല്‍ കെബെഡെ പറയുന്നത്.
നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയന്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയാണ്. ലേബര്‍ ഗവണ്‍മെന്റിന്റെ 2.8 ശതമാനം ശമ്പള വര്‍ധനവ് ചതിയായിരുന്നുവെന്നാണ് കെബെഡെ പറയുന്നത്.
സമരം ആഗ്രഹിച്ചിരുന്നില്ലെങ്കിലും പണപ്പെരുപ്പമുയരുന്നതോടെ ആനുപാതികമായ ശമ്പള വര്‍ധനവ് നല്‍കണമെന്ന് യൂണിയന്‍ വ്യക്തമാക്കി.
പ്രധാനമന്ത്രിക്ക് വലിയ തലവേദനയാകുകയാണ് യൂണിയനുകളുടെ പ്രതിഷേധം. വില വര്‍ദ്ധനവും ജീവിത ചെലവും താങ്ങാനാകുന്നില്ലെന്നാണ് അധ്യാപകരും പറയുന്നത്. ജോലിയ്ക്ക് വേണ്ട വേതനം അധ്യാപകര്‍ക്കില്ലെന്നും വന്‍ തോതില്‍ കൊഴിഞ്ഞുപോക്ക് നേരിടുന്ന ജോലിയാണ് അധ്യാപന മേഖലയെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഏതായാലും വിലവര്‍ധനവ് അനിവാര്യമെന്നാണ് യൂണിയന്‍ അറിയിക്കുന്നത്.