ഈസ്റ്ററിനൊരുങ്ങുന്ന യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മറ്റൊരു വിയോഗം കൂടി. സൗത്താംപ്ടണ്‍ മലയാളിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്തിരുന്ന കണ്ണൂര്‍ സ്വദേശി ഷിന്റോ പള്ളുരുത്തിലിന്റെ മരണം ഹൃദയാഘാതം മൂലമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ഐല്‍ ഓഫ് വിറ്റിലെ ഹോട്ടല്‍ മുറിയില്‍ ഷിന്റോയയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സൗത്താംപ്ടണ്‍ ടൗണ്‍ സെന്ററിലാണ് ഷിന്റോ താമസിച്ചിരുന്നത്.
ഭാര്യയും രണ്ടു പെണ്‍മക്കളും അടങ്ങുന്നതാണ് ഷിന്റോയുടെ കുടുംബം. നാട്ടില്‍ കണ്ണൂര്‍ ഉളിക്കല്‍ സ്വദേശിയാണെന്നാണ് വിവരം. വിശദ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.
വിവമറിഞ്ഞു മലയാളികള്‍ സ്ഥലത്തേയ്ക്ക് പോയിട്ടുണ്ട്.