യു.കെ.വാര്‍ത്തകള്‍

ഈസ്റ്റര്‍ ആഘോഷത്തിനായി പുറത്തിറങ്ങിയാല്‍ റോഡിലെ വന്‍ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങും; ഗാട്ട് വിക്ക് എയര്‍പോര്‍ട്ടില്‍ പണിമുടക്കും

ഈസ്റ്റര്‍ ആഘോഷത്തിനായി വാഹനവുമായി പുറത്തിറങ്ങിയാല്‍ റോഡില്‍ കിടക്കേണ്ടസ്ഥിതി വരുമെന്നു മുന്നറിയിപ്പ്. ദുഃഖവെള്ളി ദിനത്തില്‍ 20 ലക്ഷം പേര്‍ യാത്രയ്ക്കിറങ്ങിയപ്പോള്‍ വന്‍തോതില്‍ ട്രാഫിക് ബ്ലോക്കുണ്ടാകുമെന്ന മുന്നറിയിപ്പ് വന്നിരുന്നു. അതിലും വലിയ യാത്രാ ദുരിതമായിരിക്കും ഇക്കുറി ഈസ്റ്റര്‍ ദിനവും. എഞ്ചിനീയറിങ് ജോലികള്‍, എയര്‍പോര്‍ട്ട് പണി മുടക്ക് കൂടാതെ മഴയും പ്രതിസന്ധി കൂട്ടും.

നെറ്റ് വര്‍ക്ക് റെയില്‍ 300 ലേറെ അറ്റകുറ്റപണികള്‍ വാരാന്ത്യത്തില്‍ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്. തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ട്, സൗത്ത് വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡിന്റെ കിഴക്കന്‍ ഭാഗങ്ങള്‍ എന്നിവയില്‍ യെല്ലോ മുന്നറിയിപ്പുണ്ട്.

2.7 ദശലക്ഷം പേര്‍ വാഹനങ്ങളില്‍ റോഡ് മാര്‍ഗ്ഗം യാത്ര ചെയ്യുമെന്നാണ് കണക്ക്. ചൂടു കൂടുതലായതിനാല്‍ വിനോദയാത്രയ്ക്ക് കൂടുതല്‍ പേരും ഇറങ്ങുമെന്നാണ് കരുതുന്നത്. നിലവില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ 15 ശതമാനം അധിക ട്രാഫിക്കാണ് പ്രതീക്ഷിക്കുന്നത്.

ഗാട്ട് വിക്ക് എയര്‍പോര്‍ട്ടിലെ ജീവനക്കാരുടെ പണി മുടക്ക് വിമാന സര്‍വീസുകളെ കാര്യമായി ബാധിക്കും. വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ നേരത്തെ യാത്ര പുറപ്പെടുന്നതാവും നല്ലത്. അല്ലെങ്കില്‍ ബ്ലോക്കിലകപ്പെടാന്‍ സാധ്യതയുണ്ട്. ഈസ്റ്റര്‍ ആഘോഷ തിരക്കില്‍ പല ഭാഗത്തും ഗതാഗത പ്രതിസന്ധിയുണ്ടായേക്കാം.

2024-നെ അപേക്ഷിച്ച് മൂന്നാഴ്ച വൈകിയാണ് ഇക്കുറി ഈസ്റ്റര്‍. അതുകൊണ്ട് തന്നെ വര്‍ഷത്തിലെ സുഖകരമായ കാലാവസ്ഥ പ്രതീക്ഷിച്ച് യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയും, ട്രാഫിക് 15 ശതമാനത്തോളം ഉയരുകയും ചെയ്യുമെന്നാണ് എഎ മുന്നറിയിപ്പ്.

ടൗണുകളിലും, സിറ്റി സെന്ററുകളിലും ബ്ലോക്ക് നേരിടാന്‍ തയ്യാറായിരിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. റീട്ടെയില്‍ പാര്‍ക്കുകളിലും, പ്രധാന റൂട്ടുകളിലും സമാനമായ സ്ഥിതി നേരിടേണ്ടി വരും.

ഈസ്റ്റര്‍ ശനിയാഴ്ച 18.5 മില്ല്യണും, ഈസ്റ്റര്‍ ഞായര്‍, ഈസ്റ്റര്‍ തിങ്കള്‍ ദിവസങ്ങളില്‍ 18.2 മില്ല്യണ്‍ ജനങ്ങളും റോഡുകളില്‍ വാഹനങ്ങളുമായി സഞ്ചരിക്കുമെന്ന് എഎ പറയുന്നു. ബര്‍മിംഗ്ഹാമിലെ, ബ്ലാക്ക്പൂളിലെയും എം6, സൗത്ത് വെസ്റ്റ് സെക്ഷനില്‍ എം23 മുതല്‍ എം40 വരെയും, ബ്രിസ്റ്റോളിലെ എം5, വില്‍റ്റ്ഷയറിലെ എ303 എന്നിവിടങ്ങളാണ് ഹോട്ട്‌സ്‌പോട്ടുകള്‍.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions