യു.കെ.വാര്‍ത്തകള്‍

സുപ്രീം കോടതി വിധിക്കെതിരെ തെരുവിലിറങ്ങി ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍; പാര്‍ലമെന്റ് സ്‌ക്വയറിലെ പ്രതിമകള്‍ തല്ലിത്തകര്‍ത്തു

സ്ത്രീ എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത് ജനനം കൊണ്ടു സ്ത്രീകള്‍ ആയവരെയാണ് എന്ന ചരിത്രപ്രാധാന്യമുള്ള ബ്രിട്ടീഷ് സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധവുമായി എത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റുകള്‍ അക്രമാസക്തരായി. ഭീഷണിയുടെ സ്വരത്തിലുള്ള മുദ്രാവാക്യവുമായി എത്തിയവര്‍ പാര്‍ലമെന്റ് ചത്വരത്തിലെ ഏഴോളം പ്രതിമകള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തി. സുപ്രീംകോടതി വിധി വന്നതോടെ നിയമത്തിന്റെ കണ്ണില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ക്ക് സ്ത്രീ എന്ന പരിഗണന ലഭിക്കുകയില്ല എന്നതാണ് പ്രതിഷേധത്തിന് കാരണം.

ഈ വിധി വന്നതോടെ ജെന്‍ഡര്‍ റെക്കഗ്‌നിഷന്‍ സര്‍ട്ടിഫിക്കറ്റ് (ജി ആര്‍ സി) ഉള്ള, സ്ത്രീകളായി ലിംഗമാറ്റം നടത്തിയവര്‍ക്ക് സിംഗിള്‍ സെക്സ് സ്പേസുകള്‍ അഥവാ സ്ത്രീകള്‍ക്കായി നീക്കി വെച്ചിരിക്കുന്ന ശുചിമുറികള്‍, ചേഞ്ചിംഗ് റൂമുകള്‍ എന്നിവ ഉപയോഗിക്കാന്‍ കഴിയില്ല. പ്രതിഷേധക്കാരില്‍ ഭൂരിഭാഗവും ട്രാന്‍സ് അവകാശങ്ങള്‍ക്കായുള്ള മുദ്രവാക്യങ്ങളായിരുന്നു ഉയര്‍ത്തിയതെങ്കില്‍ അവരില്‍ ചിലര്‍ ഭീഷണിയുയര്‍ത്തുന്ന തരത്തിലുള്ളോോ മുദ്രവാക്യങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു.

സുപ്രീംകോടതിയുടെ വിധി വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ പ്രവര്‍ത്തകര്‍ ഇതില്‍ തികച്ചും രോഷാകുലരായിരിക്കുന്നു. ശനിയാഴ്ച ഉച്ചയോടെ ആയിരക്കണക്കിന് ട്രാന്‍സ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി ലണ്ടനിലെ തെരുവുകളില്‍ ഇറങ്ങിയത്. നഗരത്തിലെ പല പ്രതിമകളും അവര്‍ തകര്‍ത്തു. പ്രതിമകള്‍ നശിപ്പിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചതായാണ് അറിയുന്നത്.

ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ മോചനം, ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ അവകാശം എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പലരും പ്രകടനത്തിനെത്തിയത്. ഈ പ്രകടനത്തിന് ദൃക്സാക്ഷികളായവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍, പ്രതിമകളെ നശിപ്പിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുമെങ്കില്‍ പോലീസുമായി ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നെല്‍സണ്‍ മണ്ഡേല ഉള്‍പ്പടെയുള്ളവരുടെ പ്രതിമകളാണ് നശിപ്പിച്ചത്.


സ്ത്രീകളുടെ അവകാശത്തിനായി, പ്രത്യേകിച്ചും അവരുടെ വോട്ട് അവകാശത്തിനായി പ്രവര്‍ത്തിച്ച മില്ലിസെന്റ് ഫോസെറ്റിന്റെ പ്രതിമയായിരുന്നു പ്രതിഷേധക്കാര്‍ ആദ്യം തകര്‍ത്തത്. പ്രതികളെ കണ്ടെത്തുന്നതിനായി അതിന് ചുറ്റുമുള്ള സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ് പോലീസ്. എന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്നവര്‍ അത് കൈമാറണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions