ലണ്ടന്‍: യുകെ മലയാളി സമൂഹത്തിനു വേദന സമ്മാനിച്ചു മറ്റൊരു മരണവാര്‍ത്ത. ബ്രാഡ്‌ഫോര്‍ഡ് മലയാളി സജി ചാക്കോ (50) ആണ് ഹൃദയാഘാതം മൂലം അന്തരിച്ചത്. ലീഡ്‌സിലെ എല്‍ജിഐ ഹോസ്പിറ്റലില്‍ കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം.
രണ്ടു ദിവസം മുമ്പ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ബ്രാഡ്‌ഫോര്‍ഡ് ഹോസ്പിറ്റലില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ലീഡ്‌സ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
രണ്ടു വര്‍ഷം മുന്‍പ് ആണ് ബംഗളൂരുവില്‍ നിന്ന് സജി ചാക്കോ യുകെയിലെത്തുന്നത്. ഭാര്യ ജൂലി ബ്രാഡ്‌ഫോര്‍ഡ് ബിആര്‍ഐ ഹോസ്പിറ്റലില്‍ നഴ്‌സാണ്. ഇവര്‍ക്ക് പതിനാറും പതിമൂന്നും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുണ്ട്. സംസ്കാരം പിന്നീട്.
ബ്രാഡ്‌ഫോര്‍ഡിലെ മലയാളി സമൂഹം കുടുംബത്തിന് എല്ലാ വിധ പിന്തുണയുമായി ഒപ്പമുണ്ട്.