ഏറ്റവും മോശം എയര്‍പോര്‍ട്ടെന്ന 'പേര്' നിലനിര്‍ത്തി ഗാറ്റ്‌വിക്ക്
വിമാനയാത്രകള്‍ക്ക് നേരിടുന്ന കാലതാമസത്തിന്റെ പേരില്‍ യുകെയിലെ ഏറ്റവും മോശം വിമാനത്താവളമെന്ന കുപ്രശസ്തി ഗാറ്റ്‌വിക്ക് നിലനിര്‍ത്തി. വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തടസ്സങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഈ ദുഷ്‌പേര് തുടരുന്നത്.
2024-ലെ ഷെഡ്യൂളുമായി താരതമ്യം ചെയ്യുമ്പോള്‍ വെസ്റ്റ് സസെക്‌സ് വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങള്‍ ശരാശരി 23 മിനിറ്റ് വൈകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡാറ്റ വ്യക്തമാക്കുന്നു. ഇതിന് മുന്‍പുള്ള 12 മാസങ്ങളിലെ കണക്കുകളെ അപേക്ഷിച്ച് 27 മിനിറ്റില്‍ നിന്നും സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്.
യൂറോപ്പിലെ മറ്റ് ഭാഗങ്ങളിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നിയന്ത്രണങ്ങള്‍ വിമാനത്താവളത്തെ ബാധിക്കുന്നതായി ഗാറ്റ്‌വിക്ക് എയര്‍പോര്‍ട്ട് വക്താവ് പറയുന്നു. എയര്‍ലൈനുകള്‍ക്കൊപ്പം ചേര്‍ന്ന് പദ്ധതി അവതരിപ്പിച്ച് 2025-ല്‍ സ്ഥിതി മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും വക്താവ് പറഞ്ഞു.
ഹീത്രു കഴിഞ്ഞാല്‍ യുകെയിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളമാണ് ഗാറ്റ്‌വിക്ക്. 2024-ല്‍ എടിസി ജീവനക്കാരുടെ ക്ഷാമം നേരിട്ടത് വിമാനത്താവളത്തെ സാരമായി ബാധിച്ചു. ബര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങളാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും മോശം സമയക്രമം പാലിച്ചത്. 21 മിനിറ്റിലേറെയാണ് ഇവിടെ നിന്നും സമയം വൈകിയത്. 20 മിനിറ്റുമായി മാഞ്ചസ്റ്റര്‍ വിമാനത്താവളമാണ് മൂന്നാമത്.
യുകെയില്‍ സമയകൃത്യത പാലിക്കുന്നതില്‍ ബെല്‍ഫാസ്റ്റ് സിറ്റി വിമാനത്താവളമാണ് മുന്നില്‍. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഈ നേട്ടം. കേവലം 12 മിനിറ്റില്‍ താഴെ മാത്രമാണ് ഇവിടെ വിമാനങ്ങള്‍ വൈകുന്നത്.