മാര്‍പാപ്പയുടെ പിന്‍ഗാമി: പരിഗണിക്കുന്നവരില്‍ നിന്ന് ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് കര്‍ദ്ദിനാള്‍
മാര്‍പാപ്പയുടെ പിന്‍ഗാമി ആരായിരിക്കും എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. അടുത്ത പോപ്പ് ആകുമെന്ന് കണക്കാക്കപ്പെടുന്നവരുടെ പട്ടികയില്‍ ഒമ്പത് പേരാണുള്ളത്. ഇപ്പോഴിതാ ഈ പട്ടകിയില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഒരു കര്‍ദ്ദിനാള്‍ തന്നെ രംഗത്തെത്തി എന്നതാണ്. പത്രസമ്മേളനം വിളിച്ചാണ് തന്നെ ഒഴിവാക്കണം എന്ന കാര്യം അദ്ദേഹം ആവശ്യപ്പെട്ടത്.
ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കത്തോലിക്കാ സഭയിലെ കര്‍ദ്ദിനാള്‍ വിന്‍സന്റ് നിക്കോള്‍സാണ് തന്നെ മാര്‍പ്പാപ്പ സ്ഥാനത്തേക്ക് പരിഗണിക്കരുത് എന്നാവശ്യപ്പെട്ടത്. 79 വയസ് കഴിഞ്ഞതായും അത് കൊണ്ട് തന്നെ പ്രായാധിക്യം കാരണം തന്നെ മാര്‍പ്പാപ്പ പദവിയിലേക്ക് പരിഗണിക്കരുത് എന്നുമാണ് നിക്കോള്‍സ് വിശദീകരിക്കുന്നത്. പത്രസമ്മേളനത്തില്‍ അദ്ദേഹത്തിനോടൊപ്പം പങ്കെടുത്ത മറ്റൊരു കര്‍ദ്ദിനാളായ തിമോത്ത് റാറ്റ്ക്ലിഫും മാര്‍പ്പാപ്പയാകാനുള്ള മല്‍സരത്തില്‍ നിന്നും താനും പിന്‍മാറുകയാണെന്ന നിലപാടിലായിരുന്നു.
ഈ പദവിയിലേക്ക് പരിഗണിക്കാന്‍ പരിശുദ്ധാത്മാവ് തയ്യാറാകുമെന്ന് കരുതുന്നില്ല എന്നാണ് റാറ്റ്ക്ലിഫും വെളിപ്പെടുത്തിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയാകാന്‍ സാങ്കേതികമായി എല്ലാ യോഗ്യതകളും ഉള്ള മൂന്ന് ബ്രിട്ടീഷ് കര്‍ദ്ദിനാള്‍മാരില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍.
ഇന്നലെ ഇന്ത്യന്‍ സമയം രാവിലെ 11.05 നാണ് മാര്‍പാപ്പ കാലം ചെയ്തത്. 88 വയസായിരുന്നു. ന്യുമോണിയ ബാധിതനായി 38 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹം കഴിഞ്ഞ മാസം 23നാണ് വസതിയിലേക്ക് തിരികെയെത്തിയത്. ബെനഡിക് പതിനാറാന്‍ മാര്‍പാപ്പ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് 2013 മാര്‍ച്ച് 13ന് കത്തോലിക്കാ സഭയുടെ 266-ാമത് മാര്‍പാപ്പയായി അദ്ദേഹം ചുമതല ഏറ്റത്. കത്തോലിക്ക സഭയെ നയിച്ച ആദ്യ ലാറ്റിനമേരിക്കക്കാരനായിരുന്നു അദ്ദേഹം.