ലീഡ്‌സില്‍ രണ്ടു സ്ത്രീകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം തീവ്രവാദ വിരുദ്ധ പൊലീസ് അന്വേഷിക്കും. പരിക്കേറ്റ രണ്ട് സ്ത്രീകളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സ്ത്രീകളുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.
സംഭവത്തില്‍ 38 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കുകളെ തുടര്‍ന്ന് ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി നോര്‍ത്ത് ഈസ്റ്റ് തീവ്രവാദ വിരുദ്ധ പൊലീസ് അറിയിച്ചു. നടന്നത് ഗൗരവമേറിയ സംഭവമാണെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പര്‍ പറഞ്ഞു. അക്രമം നടന്ന ഉടന്‍ വേഗത്തില്‍ ഇടപെട്ട പൊലീസിനും അത്യാഹിത വിഭാഗത്തിനും അദ്ദേഹം നന്ദി പറഞ്ഞു. സംഭവത്തില്‍ മറ്റാരുടേയും പങ്കില്ലെന്ന നിലപാടിലാണ് പൊലീസ്.