യു.കെ.വാര്‍ത്തകള്‍

കുട്ടികളുടെ ആര്‍ട്ടിഫിഷ്യല്‍ ലൈംഗിക ചിത്രങ്ങള്‍ വ്യാപകം; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ചില്‍ഡ്രന്‍ കമ്മീഷന്‍ ഫോര്‍ ഇംഗ്ലണ്ട്

കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ ആര്‍ട്ടിഫിഷ്യലായി നിര്‍മ്മിക്കുന്ന ആപ്ലിക്കേഷനുകള്‍ വ്യാപകമായി. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ചില്‍ഡ്രന്‍ കമ്മീഷന്‍ ഫോര്‍ ഇംഗ്ലണ്ട് രംഗത്തുവന്നു. കുട്ടികളുടെ നഗ്നചിത്രങ്ങളും ലൈംഗികതയും സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ നിരോധിക്കണമെന്ന ആവശ്യം ആണ് ശക്തമായിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഉള്ള ഇത്തരം ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന് ചില്‍ഡ്രന്‍ കമ്മീഷന്‍ ആണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 'നഗ്നത' അനുവദിക്കുന്ന ആപ്പുകള്‍ക്ക് സമ്പൂര്‍ണ നിരോധനം ആവശ്യമാണെന്ന് ഡാം റേച്ചല്‍ ഡിസൂസ പറഞ്ഞു.

യഥാര്‍ത്ഥ ആളുകളുടെ ഫോട്ടോകള്‍ Al ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നഗ്നരായി കാണിക്കുകയാണ് ചെയ്യുന്നത്. സ്ത്രീ ശരീരത്തിന്റെ നഗ്നത സൃഷ്ടിക്കാന്‍ മാത്രമായി നിരവധി ആപ്ലിക്കേഷന്‍ വികസിപ്പിച്ചിട്ടുള്ളതായി തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഡാം റേച്ചല്‍ പറഞ്ഞു. ഇത്തരം ആപ്ലിക്കേഷനുകള്‍ വ്യാപകമായി പ്രചരിക്കുന്നതായും സമൂഹത്തിന് ആപത്കരമായി പരിണമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങള്‍ Al ഉപയോഗിച്ച് നിര്‍മ്മിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ ആര്‍ട്ടിഫിഷ്യലായി നിര്‍മ്മിക്കുന്നതാണെന്ന് തിരിച്ചറിയാനാവാത്ത വിധം സാങ്കേതികവിദ്യ വളര്‍ന്നതാണ് നിലവില്‍ അമ്പരപ്പ് ഉളവാക്കുന്നത്. ഇത്തരം ചിത്രങ്ങളുടെ നിര്‍മിതി കൂടുതല്‍ വ്യാപകമായി നടക്കുന്നതായി ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കള്‍ സൃഷ്ടിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത AI ഉപകരണങ്ങള്‍ കൈവശം വയ്ക്കുന്നതും സൃഷ്ടിക്കുന്നതും വിതരണം ചെയ്യുന്നതും നിയമവിരുദ്ധമായി മാറുമെന്ന് ഫെബ്രുവരിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനോ കുട്ടികളെ ദുരുപയോഗം ചെയ്യാന്‍ അവരെ സഹായിക്കുന്നതിനോ AI ഉപകരണങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് ആളുകളെ പഠിപ്പിക്കുന്ന മാനുവലുകള്‍ ആരെങ്കിലും കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാകും. 2024-ല്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങള്‍ പോസ്റ്റുചെയ്യുന്ന വെബ്‌പേജുകളുടെ എണ്ണത്തിലെ വര്‍ദ്ധനവും വാച്ച്‌ഡോഗിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം 291,273 കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി IWF പറഞ്ഞു, അതിനു മുമ്പുള്ള വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 6% വര്‍ധിച്ചു. റിപ്പോര്‍ട്ടുകളില്‍ ഇരയായവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളായിരുന്നു.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions