യുകെയില്‍ സ്‌കൂള്‍ യൂണിഫോം പോളിസിയില്‍ വരുന്ന മാറ്റങ്ങള്‍ രക്ഷിതാക്കള്‍ക്ക് ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്നു റിപ്പോര്‍ട്ട് . ഇംഗ്ലണ്ടിലെ നാല് മില്ല്യണ്‍ വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന യൂണിഫോം നയം ഇപ്പോള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വിധേയമാകുകയാണ്
പത്തില്‍ ഏഴ് സെക്കന്‍ഡറി സ്‌കൂളുകളെയും, 35% പ്രൈമറി സ്‌കൂളുകളെ ബാധിക്കുന്നതാണ് മാറ്റങ്ങളെന്ന് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണക്കാക്കുന്നു. ഈ സ്‌കൂളുകള്‍ക്ക് നിര്‍ബന്ധിതമായി നല്‍കാവുന്ന ബ്രാന്റഡ് ഐറ്റങ്ങളുടെ എണ്ണം മൂന്നായി ചുരുക്കുകയും, സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ബ്രാന്റഡ് ടൈ കൂടിയുമാണ് നല്‍കാന്‍ കഴിയുക.
ചില്‍ഡ്രന്‍സ് വെല്‍ബീയിംഗ് & സ്‌കൂള്‍സ് ബില്ലിന്റെ ഭാഗമാണ് ഈ പുതിയ നിയമം. പാര്‍ലമെന്റില്‍ നിരവധി ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷമാണ് ഇത് നിയമമായി മാറുക. കുടുംബങ്ങള്‍ പണം ലാഭിക്കാന്‍ കഴിയുമെന്നാണ് ഗവണ്‍മെന്റ് വ്യക്തമാക്കുന്നത്. എന്നാല്‍ ഇത് തങ്ങള്‍ക്ക് നഷ്ടം കൂട്ടുമെന്ന് സ്‌കൂള്‍ വെയര്‍ നിര്‍മ്മാതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഒരു സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ഫുള്‍ യൂണിഫോം, പിഇ കിറ്റിന് ശരാശരി ചെലവ് 442 പൗണ്ടാണ്. പ്രൈമറി സ്‌കൂളില്‍ ഇത് 343 പൗണ്ടുമാകുമെന്ന് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡാറ്റ വ്യക്തമാക്കുന്നു. നിലവിലെ നിബന്ധന പ്രകാരം സ്‌കൂള്‍ യൂണിഫോമിന്റെ വില സ്‌കൂളുകള്‍ പരിശോധിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. യൂണിഫോം നിരക്ക് കൂടിയാല്‍ സ്‌കൂള്‍ മാറ്റാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാകുന്നത് ഒഴിവാക്കാനാണ് ഇത്.