വില്‍പ്പനയ്ക്ക് എത്തുന്ന വീടുകളുടെ എണ്ണം ഉയരുമ്പോഴും, വാങ്ങാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ കുറവ്
ബ്രിട്ടനില്‍ ഭവനവില വര്‍ദ്ധനയ്ക്ക് ഗതിവേഗം നഷ്ടപ്പെട്ടതായി പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് സൂപ്ല. മാര്‍ച്ച് അവസാനത്തില്‍ വില വര്‍ദ്ധന താഴ്ന്നതാണ് ഇതിലേക്ക് വിരല്‍ചൂണ്ടുന്നത്. വാങ്ങാന്‍ ശ്രമിക്കുന്നവരുടെ ഭാഗത്ത് നിന്നും ഉത്സാഹക്കുറവ് നേരിടുകയും, വിപണിയില്‍ എത്തുന്ന വീടുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് സംഭവിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് വളര്‍ച്ചയെ താഴേക്ക് വലിക്കുന്നതെന്ന് സൂപ്ല പറയുന്നു.
അതുകൊണ്ട് തന്നെ വില ഇനിയും താഴുമെന്നാണ് പ്രവചനങ്ങള്‍. ഈ വര്‍ഷം മാര്‍ച്ചില്‍ ഭവനവിലകള്‍ 1.6 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. 2024-ല്‍ ഈ സമയത്ത് 1.9 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. എന്നിരുന്നാലും 2023 മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 0.2 ശതമാനത്തേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ വളര്‍ച്ച.
ശരാശരി വീടിന്റെ വില ഇപ്പോള്‍ 268,000 പൗണ്ടിലാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4270 പൗണ്ടിന്റെ വര്‍ദ്ധനവാണ് ഇത്. സീസണല്‍ വിഷയങ്ങള്‍ക്ക് പുറമെ സാമ്പത്തിക വളര്‍ച്ചയിലെ അനിശ്ചിതാവസ്ഥയും ചേര്‍ന്നാണ് വാങ്ങാനെത്തുന്നവരുടെ ഡിമാന്‍ഡ് കുറയ്ക്കുന്നത്. അതേസമയം സപ്ലൈ ഇപ്പോഴും വര്‍ദ്ധിക്കുകയാണ്. കൂടുതല്‍ വീടുകളില്‍ വിപണിയിലെത്തുന്നത് ഭവനവിലകള്‍ നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ പ്രധാന ഘടകമാണ്, സൂപ്ല വ്യക്തമാക്കി.
ഏപ്രില്‍ 20 വരെയുള്ള നാല് ആഴ്ചകളില്‍ വീട് വില്‍പ്പന 12 ശതമാനം അധികം നടന്നപ്പോള്‍ വില്‍പ്പന അംഗീകരിച്ചതില്‍ 6 ശതമാനവും വര്‍ദ്ധനവുണ്ടായി. അതേസമയം വാങ്ങുന്നവരുടെ ഡിമാന്‍ഡില്‍ ഒരു ശതമാനം വര്‍ദ്ധന മാത്രമാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ഈ സമയത്ത് 10 ശതമാനമാണ് വര്‍ദ്ധനവുണ്ടായത്. വിപണിയിലെ ഈ അനിശ്ചിതാവസ്ഥ മുതലെടുത്ത് വിലപേശാന്‍ വീട് വാങ്ങുന്നവര്‍ക്ക് സാധ്യത നിലനില്‍ക്കുന്നുണ്ട്.