വാടകക്കാര്‍ക്ക് ആശ്വാസകരമായ റെന്റേഴ്‌സ് റൈറ്റ് ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ സൂക്ഷ്മ പരിശോധന നടന്നുവരികയാണ്. നൂറോളം ഭേദഗതികളാണ് ബില്ലില്‍ കൊണ്ടുവരുന്നത്. ഇംഗ്ലണ്ടിലെ വാടകക്കാര്‍ക്കാണ് പുതിയ നിയമം ബാധകമാകുന്നത്.
വാടകക്കാരുടെ അവകാശ ബില്ലിന്റെ പല ഭാഗങ്ങളും ലേബറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരുന്നു. വാടകക്കാരുടെ അവകാശ ബില്ല് പാര്‍ട്ടിയുടെ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെട്ടതായിരുന്നു. പുതിയതും നിലവിലുള്ളതുമായ വാടകക്കാര്‍ക്ക് പുതിയ നിയമം ബാധകമായിരിക്കും. കൂടുതല്‍ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.
പെട്ടെന്ന് കുടിയൊഴിപ്പിക്കാനാകില്ല, വാടക വീട് ഒഴിപ്പിക്കാനും വാടക കൂട്ടാനും മാനദണ്ഡങ്ങളുണ്ട്. സാധുവായ കാരണം ഉണ്ടെങ്കില്‍ മാത്രമേ കുടിയിറക്കാനാകൂ. വാടകക്കാരന്‍ വസ്തുവിലേക്ക് 12 മാസത്തെ കരാറില്‍ മാറിയാല്‍ അവരെ കുടിയിറക്കലിന് സംരക്ഷിക്കും. വീട്ടുടമ പ്രോപ്പര്‍ട്ടി വില്‍ക്കാനോ താമസം മാറ്റാനോ ആഗ്രഹിച്ചാല്‍ നാലു മാസം മുമ്പ് വാടകക്കാരെ അറിയിക്കണം.
കോടതിയില്‍ വാക്ക് തര്‍ക്കങ്ങളും അവകാശ വാദങ്ങളും കൂടുന്നതോടെ ബില്ലിന് ശേഷം നിരവധി അധിക കേസുകള്‍ വന്നേക്കുമെന്നും ബില്ലില്‍ ഒരുവിഭാഗം വിമര്‍ശനമുയര്‍ത്തുന്നുണ്ട്.