ഇംഗ്ലണ്ടില്‍ താമസിക്കുന്നവരില്‍ മൂന്നില്‍ ഒരാള്‍ വീതം അമിതവണ്ണം മൂലം ബുദ്ധിമുട്ടുകയാണ്. പലര്‍ക്കും ഭാരം കുറയ്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും സ്വകാര്യ സ്റ്റോറില്‍ നിന്ന് വാങ്ങേണ്ടിവരുമ്പോള്‍ നല്‍കേണ്ടിവരുന്നത് 150 പൗണ്ടാണ്. അമിത വണ്ണം കുറയ്ക്കാനുള്ള മരുന്നുകള്‍ ഫാര്‍മസികളിലെ ഓവര്‍ ദി കൗണ്ടര്‍ കണ്‍സള്‍ട്ടേഷന് ശേഷം ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒസെംബിക്, വിഗോവി, മൗന്‍ജാരോ തുടങ്ങിയ മരുന്നുകള്‍ എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ വിലയായ 9.90 പൗണ്ടിന് ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇപ്പോള്‍ സ്വകാര്യ സ്റ്റോറില്‍ 150 പൗണ്ടു നല്‍കിയാണ് പലരും വാങ്ങുന്നത്.
നിലവില്‍ ക്ലിനിക്കല്‍ ആവശ്യമുള്ള രോഗികള്‍ക്ക് മാത്രമായാണ് ഇഞ്ചക്ഷനുകള്‍ എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷനില്‍ നല്‍ുന്നത്. വീഗോവിക്കായി ഹെല്‍ത്ത് സര്‍വീസില്‍ രണ്ടുവര്‍ഷത്തെ വെയ്റ്റിങ് ലിസ്റ്റാണ് ഉള്ളത്. മാത്രമല്ല ഇംഗ്ലണ്ടില്‍ താമസിക്കുന്നവരില്‍ മൂന്നിലൊന്ന് പേരും അമിത വണ്ണമുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഈ സാഹചര്യത്തില്‍ മരുന്നുകള്‍ പ്രിസ്‌ക്രിപ്ഷന്‍ വിലക്ക് ഫാര്‍മസികളില്‍ ലഭ്യമാക്കുന്നത് ലക്ഷക്കണക്കിന് പേര്‍ക്ക് ഗുണകരമാകും. ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങളുമായി ലക്ഷക്കണക്കിന് പൗണ്ടുകളുടെ കരാര്‍ തയ്യാറാവുകയാണ്. രോഗം വരുന്നത് തടയാനും അമിതവണ്ണം കുറച്ച് ആരോഗ്യമുള്ള പൗരന്മാരെ സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ ശ്രമം.