കമ്പ്യൂട്ടര്‍ ശൃംഖലയിലെ സാങ്കേതിക തകരാര്‍ മൂലം ഇന്നലെ രാവിലെ ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ ആയിരക്കണക്കിന് യാത്രക്കാരാണ് കുടുങ്ങിയത്. രാവിലെ നാലു മുതല്‍ തന്നെ യാത്രക്കാര്‍ ബുദ്ധിമുട്ടിലായിരുന്നു. പത്തുമണിയോടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെങ്കിലും പലര്‍ക്കും വിമാനങ്ങള്‍ മിസ്സാകുകയും പലരുടേയും യാത്ര മുടങ്ങുകയും ചെയ്തു.
ചെക്ക് ഇന്‍ കൗണ്ടറുകള്‍ മണിക്കൂറുകള്‍ പ്രവര്‍ത്തന രഹിതമായതോടെ ടെര്‍മിനല്‍ നിറയുന്ന അവസ്ഥയായി. പ്രശ്‌ന പരിഹാരമുണ്ടായെങ്കിലും വിമാനങ്ങള്‍ക്ക് പലതിനും സമയം പാലിക്കാനായില്ല. ഉച്ച കഴിഞ്ഞുള്ള വിമാനങ്ങളും വൈകിയാണ് യാത്ര പുറപ്പെട്ടത്.
ബാഗേജ് ചെക്ക് ഇന്‍, സെക്യൂരിറ്റി ക്ലിയറന്‍സ് വിഭാഗത്തിലെ കമ്പ്യൂട്ടറുകള്‍ സാങ്കേതിക തകരാര്‍ മൂലം പ്രശ്‌നത്തിലായത്. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍പോര്‍ട്ട് ഖേദം പ്രകടിപ്പിച്ചു. റീഷെഡ്യൂളിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് യാത്രക്കാര്‍ അവരുടെ എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.