യുകെ പുതിയ കുടിയേറ്റ നയം നടപ്പാക്കിയാല്‍ ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെ; സ്ഥിരതാമസം നേടാന്‍ കാത്തിരുന്ന മലയാളികള്‍ക്ക് തിരിച്ചടി
പാര്‍ലമെന്റില്‍ യുകെ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കുടിയേറ്റ നയം നടപ്പാക്കിയാല്‍ ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെയാകുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പുതിയ പരിഷ്‌കാരം പ്രഖ്യാപിച്ചതോടെ ഒരു മില്ല്യണിലേറെ കുടിയേറ്റക്കാര്‍ക്ക് അഞ്ച് വര്‍ഷം കൂടി അധികം കാത്തിരുന്നെങ്കില്‍ മാത്രമാണ് പെര്‍മനന്റ് റസിഡന്‍സിന് അവകാശം ലഭിക്കുകയെന്നതാണ് സ്ഥിതി. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ലേബറിന്റെ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങള്‍ക്ക് രാജ്യത്ത് നിലവിലുള്ള കുടിയേറ്റക്കാര്‍ക്കിടയില്‍ സാരമായ പ്രത്യാഘാതം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് വ്യക്തമാകുന്നത്.
2020 മുതല്‍ രാജ്യത്ത് എത്തിയ വിദേശ ജോലിക്കാര്‍ക്ക് ബാധകമാകുന്ന ഈ നിബന്ധന ഹോം ഓഫീസ് പരിശോധിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ട്. പെര്‍മനന്റ് റസിഡന്‍സ് നേടുന്നതിന്റെ അരികില്‍ എത്തി നില്‍ക്കുന്ന ഒരു മില്ല്യണിലേറെ പേരുണ്ടെന്ന് ഗവണ്‍മെന്റ് ശ്രോതസ്സുകള്‍ തന്നെ സമ്മതിക്കുന്നു. ഈ ഘട്ടത്തിലാണ് പരിഷ്‌കരണങ്ങള്‍ ഇവരെ ബാധിക്കുന്നത് കൈവിട്ട് പോകാതിരിക്കാന്‍ ശ്രമം നടക്കുന്നത്.
നിലവിലെ നിയമപ്രകാരം വിദേശ ജോലിക്കാര്‍ യുകെയില്‍ അഞ്ച് വര്‍ഷം തുടര്‍ന്ന് താമസിച്ചാല്‍ 'ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിനായി' അപേക്ഷിക്കാം. എന്നാല്‍ പരിഷ്‌കാരം പ്രഖ്യാപിച്ചതോടെ ഈ അഞ്ച് വര്‍ഷം പത്തായാണ് വര്‍ദ്ധിച്ചത്. ആയിരങ്ങളെ ബാധിക്കുമെന്നതിനാല്‍ പരിഷ്‌കാരത്തില്‍ ചിലര്‍ക്ക് ഇളവ് വേണോ, അതോ എല്ലാവരും കാത്തിരിക്കണോ എന്ന വിഷയത്തിലാണ് റിവ്യൂ നടക്കുന്നത്. 2020 ജനുവരി മുതല്‍ 2024 ഡിസംബര്‍ വരെ ഏകദേശം 1.5 മില്ല്യണ്‍ വിദേശ ജോലിക്കാര്‍ക്കാണ് വിസ ലഭിച്ചത്.
വിസ കാലയളവില്‍ ഉടനീളം ഭാഷാ അഭിരുചിയും അതിലെ പുരോഗതിയും വിലയിരുത്തപ്പെടും. നൈപുണ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബിരുദമെങ്കിലും അടിസ്ഥാന യോഗ്യത വേണമെന്ന നിര്‍ദേശവും ഉണ്ട്.
കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ പഠനത്തിനായി യുകെയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന കാര്യങ്ങളിലൊന്നു നിലവിലെ ഗ്രാജ്വേറ്റ് റൂട്ട് വീസ മാനദണ്ഡങ്ങളാണ്. പഠനം പൂര്‍ത്തിയാക്കിയാലും 2 വര്‍ഷം യുകെയില്‍ തുടരാനും ജോലി തേടാനും ജോലി തേടാനും ഇതിലൂടെ സാധിക്കും. എന്നാല്‍ രണ്ടു വര്‍ഷമെന്നത് 18 മാസമായി കുറയ്ക്കണമെന്ന നിര്‍ദ്ദേശവും ഉണ്ട്. ഇതു നിലവിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബാധകമാകുമോ അതോ സെപ്തംബറിലെ പുതിയ അക്കാദമിക് ഘട്ടം മുതലാണോ പ്രാബല്യത്തില്‍ വരുകയെന്ന് വ്യക്തമല്ല.