യു.കെ.വാര്‍ത്തകള്‍

ഗ്രാജുവേറ്റ് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ 18 മാസമായി ചുരുക്കുന്നത് യൂണിവേഴ്‌സിറ്റികള്‍ക്കു മരണമണിയാകും

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ച ഇമിഗ്രേഷന്‍ ധവളപത്രത്തിലെ വിവരങ്ങള്‍ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളുടെ അടിവേരിളക്കുന്നതാണ്. ഗ്രാജുവേറ്റ് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയിലെ മാറ്റങ്ങള്‍ യൂണിവേഴ്‌സിറ്റികളിലേക്കുള്ള വിദേശ വിദ്യാര്‍ത്ഥികളുടെ ഒഴുക്കിനെ ബാധിക്കുമെന്ന് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ ഭയക്കുന്നു. രണ്ട് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ 18 മാസമായി ചുരുക്കാനാണ് ധവളപത്രം നിഷ്‌കര്‍ഷിക്കുന്നത്.

ഇപ്പോള്‍ തന്നെ സാമ്പത്തിക ഞെരുക്കം നേരിടുന്ന യൂണിവേഴ്‌സിറ്റികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നത് വിദേശ വിദ്യാര്‍ത്ഥികളെ അകറ്റാന്‍ കാരണമാകുമെന്ന ആശങ്കയുണ്ട്. വിദേശത്ത് നിന്നുമെത്തുന്നവര്‍ 54% വിദ്യാര്‍ത്ഥികളായ കിംഗ്‌സ് കോളേജ് ലണ്ടന്‍ ഇനി എങ്ങനെ ഈ റിക്രൂട്ട്‌മെന്റ് തുടരുമെന്ന ചോദ്യമാണ് ഉന്നയിക്കുന്നത്.

കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ പഠനത്തിനായി യുകെയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന കാര്യങ്ങളിലൊന്നു നിലവിലെ ഗ്രാജ്വേറ്റ് റൂട്ട് വീസ മാനദണ്ഡങ്ങളാണ്. പഠനം പൂര്‍ത്തിയാക്കിയാലും 2 വര്‍ഷം യുകെയില്‍ തുടരാനും ജോലി തേടാനും ജോലി തേടാനും ഇതിലൂടെ സാധിക്കും. എന്നാല്‍ രണ്ടു വര്‍ഷമെന്നത് 18 മാസമായി കുറയ്ക്കണമെന്ന നിര്‍ദ്ദേശവും ഉണ്ട്. ഇതു നിലവിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബാധകമാകുമോ അതോ സെപ്തംബറിലെ പുതിയ അക്കാദമിക് ഘട്ടം മുതലാണോ പ്രാബല്യത്തില്‍ വരുകയെന്ന് വ്യക്തമല്ല.

2020 മുതല്‍ രാജ്യത്ത് എത്തിയ വിദേശ ജോലിക്കാര്‍ക്ക് ബാധകമാകുന്ന ഈ നിബന്ധന ഹോം ഓഫീസ് പരിശോധിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ട്. പെര്‍മനന്റ് റസിഡന്‍സ് നേടുന്നതിന്റെ അരികില്‍ എത്തി നില്‍ക്കുന്ന ഒരു മില്ല്യണിലേറെ പേരുണ്ടെന്ന് ഗവണ്‍മെന്റ് ശ്രോതസ്സുകള്‍ തന്നെ സമ്മതിക്കുന്നു. ഈ ഘട്ടത്തിലാണ് പരിഷ്‌കരണങ്ങള്‍ ഇവരെ ബാധിക്കുന്നത് കൈവിട്ട് പോകാതിരിക്കാന്‍ ശ്രമം നടക്കുന്നത്.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions