റിഫോം യുകെ പാര്‍ട്ടി സ്വാധീനം ഉറപ്പിക്കുന്നതില്‍ വിറളി പൂണ്ട സ്റ്റാര്‍മര്‍ സര്‍ക്കാര്‍ കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നീക്കവുമായി മുന്നോട്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ റിഫോം പാര്‍ട്ടിയുടെ മുന്നേറ്റമാണ് സര്‍ക്കാര്‍ നിലപാടുകളെ സ്വാധീനിക്കുന്നത്. കീര്‍ സ്റ്റാര്‍മര്‍ ഒരുകാലത്ത് കുടിയേറ്റക്കാര്‍ക്കായി ശബ്ദമുയര്‍ത്തിയ വ്യക്തിയാണ്. അദ്ദേഹം ഇപ്പോള്‍ അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായി നിലകൊള്ളുകയാണ്.
അഭയാര്‍ത്ഥികളെ മറ്റൊരിടത്തേക്ക് അയയ്ക്കാനായി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ്. വന്‍ തോതില്‍ ചാനല്‍ കടന്ന് അനധികൃതമായി എത്തുന്നവരെ ഇനിയും സംരക്ഷിക്കേണ്ടിവന്നാല്‍ അത് ബ്രിട്ടനിലെ ജനങ്ങളില്‍ അതൃപ്തിയുണ്ടാക്കുമെന്നതാണ് സര്‍ക്കാരിനുള്ള സമ്മര്‍ദ്ദം. ഈ വര്‍ഷം ഇതുവരെ 12000 പേര്‍ ചാനല്‍ വഴി അനധികൃതമായി യുകെയിലെത്തി. അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ ഈ വര്‍ഷം റെക്കോര്‍ഡിലെത്തുമെന്ന അവസ്ഥയാണ്. ഇങ്ങനെ ബോട്ടുകളിലും മറ്റും യുകെയിലെക്ക് എത്തുന്നവരെ മറ്റൊരു രാജ്യത്തിലേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
എന്നാല്‍ അല്‍ബേനിയ ഈ പദ്ധതിയോട് സഹകരിക്കാന്‍ തയ്യാറായിട്ടില്ല. വിദേശ കെയറര്‍മാരെ ഒഴിവാക്കാനും പിആര്‍ ലഭിക്കാന്‍ പത്തുവര്‍ഷമാക്കിയും കുടിയേറ്റം കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. വിന്റര്‍ ഫ്യുവല്‍ അലവന്‍സ് പുനസ്ഥാപിക്കാനും ആലോചിക്കുന്നുണ്ട്. വിന്റര്‍ ഫ്യുവല്‍ അലവന്‍സ് നിര്‍ത്തിയതോടെ 1.4 ബില്യണ്‍ പൗണ്ട് സര്‍ക്കാര്‍ ലാഭിച്ചതായി കീര്‍സ്റ്റാര്‍മര്‍ പറഞ്ഞു. വരുമാന പരിധി അനുസരിച്ച് വിന്റര്‍ ഫ്യുവല്‍ അലവന്‍സ് നല്‍കുന്ന രീതിയെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.