യു.കെ.വാര്‍ത്തകള്‍

പാര്‍ക്കിംഗ് ഫൈനുകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു; പോക്കറ്റ് കീറും

ബ്രിട്ടനില്‍ പാര്‍ക്കിംഗ് ഫൈന്‍ 75 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ നീക്കം. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും പാര്‍ക്കിംഗ് ടിക്കറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ക്യാപ്പ് റദ്ദാക്കാന്‍ ആലോചിക്കുന്നതായി മന്ത്രിമാര്‍ വ്യക്തമാക്കിയതോടെയാണ് ഇക്കാര്യം പുറത്തായത്. ഡ്രൈവര്‍മാരെ എല്ലാ രീതിയിലും പിഴിഞ്ഞെടുക്കുകയാണ് അധികൃതര്‍.

ലണ്ടന് പുറത്തുള്ള ലോക്കല്‍ അതോറിറ്റികള്‍ക്ക് കീഴില്‍ പിഴ 70 പൗണ്ടില്‍ നിന്നും 120 പൗണ്ടിലേറെ വര്‍ദ്ധിക്കാനുള്ള സാധ്യതയാണ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് പങ്കുവെച്ചിരിക്കുന്നത്. പാര്‍ക്കിംഗ് ഇന്‍ഡസ്ട്രിയും, ധനക്കമ്മി നേരിടുന്ന കൗണ്‍സിലുകളും ഈ നീക്കത്തിന് അനുകൂലമാണ്.

ഇത് ഡ്രൈവര്‍മാര്‍ക്ക് എതിരായ ലേബര്‍ യുദ്ധമാണെന്ന് ടോറികള്‍ കുറ്റപ്പെടുത്തി. കൗണ്‍സിലുകളുടെ ബജറ്റ് കമ്മി കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ അണിയറനീക്കമെന്നാണ് വിമര്‍ശനം. 'ലേബര്‍ മോട്ടോറിസ്റ്റുകള്‍ക്ക് എതിരായി യുദ്ധം നടത്തുകയാണ്. പാര്‍ക്കിംഗ് ചാര്‍ജ്ജുകള്‍ ആരും അറിയാതെ കൂട്ടാനായിരുന്നു ശ്രമം. ഷോപ്പുകളില്‍ മോഷണം നടത്തുന്നവരെ പോലും ഇത് പോലെ പിഴിയുന്നില്ല. ഇത് അധ്വാനിക്കുന്ന ജനങ്ങള്‍ക്കുള്ള അടിയാണ്. റേച്ചല്‍ റീവ്‌സിന്റെ നികുതികള്‍ ജോലികളെ ബാധിക്കുമ്പോഴാണ് ഈ തിരിച്ചടി', കണ്‍സര്‍വേറ്റീവ് ലോക്കല്‍ ഗവണ്‍മെന്റ് വക്താവ് കെവിന്‍ ഹോളിന്റേക്ക് വിമര്‍ശിച്ചു.

ലോക്കല്‍ അതോറിറ്റികള്‍ക്ക് കൂടുതല്‍ പണം ആവശ്യമായി വന്നാല്‍ പിഴിയാനുള്ള ആളുകളായി ഡ്രൈവര്‍മാര്‍ മാറിയെന്ന് എഎ പ്രസിഡന്റ് എഡ്മണ്ട് കിംഗും പറഞ്ഞു. പാര്‍ക്കിംഗ് ഫൈനുകള്‍ കടയിലെ മോഷണത്തേക്കാള്‍ വലിയ പിഴയായി മാറുന്ന അവസ്ഥയാണ്. കുറ്റത്തിന് അനുസരിച്ചുള്ള പിഴയാണ് ഈടാക്കേണ്ടത്. അല്ലാതെ കൗണ്‍സിലിന് ആവശ്യമുള്ള പണത്തിന്റെ തോത് നോക്കി ഇത് നിശ്ചയിക്കരുത്', എഎ പറഞ്ഞു.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions