പലിശ നിരക്കു കുറയ്ക്കുന്നത് അനുകൂല സാഹചര്യമെന്നറിഞ്ഞ് വീടു വാങ്ങാനിറങ്ങിയവര്‍ക്ക് തിരിച്ചടിയായി യുകെയില്‍ വീടു വില കുതിക്കുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചതോടെ പലരും വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു.
കഴിഞ്ഞ രണ്ടു മാസമായി വലിയ കുതിപ്പാണ് വീടുവിലയിലുള്ളത്. യുകെയിലെ വീടുകളുടെ ശരാശരി വില 380000 പൗണ്ടിലെത്തിയെന്നാണ് കണക്കുകള്‍ പറയുന്നത്. ഏപ്രില്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ മേയ് മാസത്തില്‍ 2335 പൗണ്ടാണ് ഉയര്‍ന്നത്. ഒരു മാസത്തില്‍ 0.6 ശതമാനം വര്‍ദ്ധനവുണ്ടായി.
2025 ആദ്യമാസത്തില്‍ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധനവ് ഏപ്രിലോടെ നിലവില്‍ വരുമെന്ന കാരണത്താല്‍ വീടുവാങ്ങലുകള്‍ വര്‍ധിച്ചിരുന്നു. ഏപ്രില്‍ മാസത്തിന് പിന്നാലെ വീടുവില്‍പ്പന കുറയുകയും ചെയ്തു. ഇപ്പോഴിതാ വീടു കൈമാറാനുള്ള സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധനവുണ്ടായിട്ടും വിപണിയില്‍ വീടുകച്ചവടം ഉയര്‍ന്നിരിക്കുകയാണ്. ഇതാണ് വീടു വിലയും വര്‍ധിക്കാന്‍ കാരണം. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇനിയും പലിശ നിരക്ക് കുറയ്ക്കുമെന്നതാണ് പലര്‍ക്കും പ്രതീക്ഷയേകുന്നത്.