എന്‍എച്ച്എസ് വെയിറ്റിംഗ് ലിസ്റ്റില്‍ കുടുങ്ങിക്കിടക്കുന്നത് മൂലം ഓരോ വര്‍ഷവും ആയിരക്കണക്കിന് പേരാണ് മരിക്കുന്നത്. ഇതില്‍ത്തന്നെ ഹൃദ്രോഗ രോഗികള്‍ ആണ് കൂടുതലും ഇരകളാക്കപ്പെടുന്നത്. യുകെയിലുടനീളമുള്ള ഏകദേശം 300,000 ആളുകള്‍ക്ക് അയോര്‍ട്ടിക് സ്റ്റെനോസിസ് (AS) ഉണ്ട്. ഇത് ഗുരുതരവും എന്നാല്‍ ലക്ഷണമില്ലാത്തതുമായ ഒരു രോഗമാണ്. ഈ രോഗം ഹൃദയത്തിന്റെ അയോര്‍ട്ടിക് വാല്‍വിനെ ദുര്‍ബലപ്പെടുത്തുന്നു. ട്രാന്‍സ്കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷന്‍ (ടാവി) എന്നറിയപ്പെടുന്ന ശസ്ത്രക്രിയ രോഗികളില്‍ നേരത്തെ നടത്തിയാല്‍ രോഗികളെ സാധാരണ ആരോഗ്യത്തിലേയ്ക്ക് കൊണ്ടുവരാന്‍ സാധിക്കും.
ഇത്തരത്തില്‍ ടാവി ശസ്ത്രക്രിയ വാഗ്ദാനം ചെയ്യുന്ന യുകെയിലെ 35 കേന്ദ്രങ്ങളില്‍ അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍, 400-ലധികം ആളുകള്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് മരിക്കുന്നതായി കണ്ടെത്തി. ഇത് വെയ്റ്റിംഗ് ലിസ്റ്റിലെ എട്ട് ശതമാനത്തോളം വരും. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് യുകെയില്‍ ടാവി നടപടിക്രമങ്ങള്‍ വളരെ കുറവാണെന്ന് എടുത്തുകാണിച്ച കിംഗ്സ് കോളേജ് ആശുപത്രിയിലെ ഡോ. ജോണ്‍ ബൈറണ്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ ഈ മരണനിരക്ക് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കൂട്ടിച്ചേര്‍ത്തു.
അയോര്‍ട്ടിക് സ്റ്റെനോസിസ് (AS) ബാധിച്ച് എന്‍എച്ച്എസ് വഴി സമയബന്ധിതമായ ചികിത്സ ലഭിക്കാത്ത രോഗികളില്‍ മരണസംഖ്യ ഉയരുന്നതില്‍ ഡോ. ജോണ്‍ ബൈറണ്‍ ആശങ്ക ഉന്നയിച്ചു. 70, 80, 90 വയസ്സിനിടയിലുള്ള പ്രായമായവരെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്. നീണ്ട വെയ്റ്റിംഗ് ലിസ്റ്റ് മൂലമുള്ള കാലതാമസം കാരണം രോഗികള്‍ അമിതമായ ചികിത്സാ കാലതാമസം നേരിടുന്നുണ്ടെന്ന് ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പിന്റെ വക്താവ് പറഞ്ഞു. ചികിത്സ ലഭ്യമാക്കല്‍ മെച്ചപ്പെടുത്തുന്നതിനുമായി ഒരു പുതിയ പരിഷ്കരണ പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്നും അതില്‍ ടാവിക്കായി കാത്തിരിക്കുന്നവരും ഉള്‍പ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുകെയില്‍ 65 വയസിന് താഴെയുള്ളവരില്‍ ഹൃദയസംബന്ധമായ മരണങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ (BHF) ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വഷളാകുന്ന പൊതുജനാരോഗ്യം, വര്‍ദ്ധിച്ചുവരുന്ന പൊണ്ണത്തടി, നിരന്തരമായ ആരോഗ്യ അസമത്വങ്ങള്‍, കോവിഡ് -19 ന്റെ ദീര്‍ഘകാല ആഘാതം എന്നിവ മൂലമാണ് ആരോഗ്യം മോശമായിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റില്‍ ഗണ്യമായ കുറവ് വരുത്താന്‍ ഫലപ്രദമായ ഒരു നടപടിയും ഉണ്ടാകുന്നില്ല.