സെക്കന്‍ഡറി സ്‌കൂളിന് പുറത്തു വെച്ച് 12 കാരിയെ ബലാത്സംഗം ചെയ്തു എന്ന സംശയത്തില്‍ 14 വയസ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്തു. ഡോര്‍സെറ്റ്, ഡോര്‍ചെസ്റ്ററിലെ തോമസ് ഹാര്‍ഡി സ്‌കൂളിനു പുറത്തുള്ള ഒരു പുരയിടത്തില്‍ വെച്ച് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായിട്ടാണ് പരാതി. ഞായറാഴ്ച രാത്രി 7.45 ന് ആണ് പോലീസിന് വിവരം ലഭിച്ചത്. ഈ കുറ്റകൃത്യത്തിന് ഇരയായ പെണ്‍കുട്ടി അന്ന് രാവിലെയാണ് ഇവരെ കണ്ടുമുട്ടിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുറ്റകൃത്യം ചെയ്തു എന്ന സംശയത്തില്‍ രണ്ട് ആണ്‍കുട്ടികളെ വെയ്മൗത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. സംഭവം നടന്നു എന്ന് പറയപ്പെടുന്ന സ്ഥലത്ത് പോലീസിന്റെ പരിശോധന തുടരുകയാണ്.