യുകെയിലെ മലയാളി സമൂഹത്തിനു ഞെട്ടലായി ബര്‍മിംഗ്ഹാമില്‍ നിന്നൊരു ദുഃഖവാര്‍ത്ത. ബര്‍മിംഗ്ഹാം മലയാളി ബിജു ജോസഫിനെ (54) താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. നാട്ടില്‍ കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശിയാണ് ബിജു ജോസഫ്. ബര്‍മിംഗ്ഹാമില്‍ കുടുംബത്തിനൊപ്പമായിരുന്നു ബിജു ജോസഫ് താമസിച്ചിരുന്നത്.
ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ (BCMC) സജീവ പ്രവര്‍ത്തകനും സീറോ മലബാര്‍ സഭയുടെ സെന്റ് ബെനഡിക് മിഷന്‍ സാറ്റ്ലി ഇടവകാംഗവുമായിരുന്നു പരേതന്‍.
യുകെയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായിരുന്നു ബിജു ജോസഫ്. കൊട്ടിയൂര്‍ നെടുംകല്ലേല്‍ കുടുംബാംഗമാണ്.
പൊതുദര്‍ശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.