വിന്റര്‍ ഫ്യുവല്‍ പെയ്‌മെന്റ് സഹായം കുറയ്ക്കാനുള്ള തീരുമാനത്തില്‍ വലിയ ജനരോഷം ഉണ്ടായിരുന്നു. ഇതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയ്ക്കു നേരിടേണ്ടിവന്നിരുന്നു. 80 വയസിന് താഴെയുള്ള പെന്‍ഷന്‍കാരുടെ കുടുംബങ്ങള്‍ക്ക് 200 പൗണ്ട് അല്ലെങ്കില്‍ 80 വയസിന് മുകളിലുള്ള പെന്‍ഷന്‍കാരുടെ കുടുംബങ്ങള്‍ക്ക് 300 പൗണ്ട് എന്ന തോതിലാണ് പേയ്‌മെന്റ് പ്രതിവര്‍ഷം നല്‍കുന്നത്.
പാര്‍ട്ടിയിലും ധനസഹായം കുറയ്ക്കുന്നതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. പെന്‍ഷന്‍കാര്‍ക്ക് നവംബര്‍ അല്ലെങ്കില്‍ ഡിസംബര്‍ മാസങ്ങളില്‍ ആനുകൂല്യം നല്‍കിയിരുന്നു. കഴിഞ്ഞ തവണ 10.3 ദശലക്ഷം പേര്‍ക്ക് ആനുകൂല്യം നഷ്ടമായി. ഇതുവഴി 1.4 ബില്യണ്‍ സര്‍ക്കാരിന് ലഭിച്ചതായും കണക്കുകള്‍ പറയുന്നു.
പെന്‍ഷന്‍കാരെ ബുദ്ധിമുട്ടിക്കുന്ന നടപടിയില്‍ നിന്ന് പിന്നോട്ട് പോകണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലും സര്‍ക്കാരിന് തിരിച്ചടിയായി മാറ്റം. ലേബര്‍ എംപിമാരും കൗണ്‍സിലര്‍മാരും തന്നെ സര്‍ക്കാര്‍ നയത്തെ കുറ്റപ്പെടുത്തി രംഗത്തുവന്നു. ഇതോടെയാണ് തീരുമാനം മാറ്റാന്‍ ആലോചിക്കുന്നത്.