സര്‍ക്കാര്‍ പദ്ധതി 43,000 ക്രിമിനലുകളെ ജയില്‍ശിക്ഷയില്‍ നിന്നും 'രക്ഷപ്പെടുത്തും'; കൊലയാളികളും, ബലാത്സംഗ പ്രതികളും പുറത്തിറങ്ങും!
ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ജയിലുകളില്‍ പ്രതികളുടെ എണ്ണമേറുന്നതിന് പിന്നാലെ അവരെ നേരത്തെ പുറത്തിറക്കുന്നതിനുള്ള പദ്ധതി കൊലയാളികളും, ബലാത്സംഗ പ്രതികളും അടക്കം പുറത്തിറങ്ങാന്‍ വഴിയൊരുക്കും. ശിക്ഷാവിധികള്‍ ഇളവ് ചെയ്ത് നല്‍കാനുള്ള ലേബര്‍ ഗവണ്‍മെന്റിന്റെ പദ്ധതികള്‍ വര്‍ഷത്തില്‍ 43,000 ക്രിമിനലുകളെ ജയില്‍ശിക്ഷ ലഭിക്കാതെ രക്ഷപ്പെടുത്തുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വെറും താക്കീത് മാത്രം നേടി ഇവര്‍ കോടതികളില്‍ നിന്നും സ്വതന്ത്രമായി പുറത്തുവരുമെന്നത് ഭീതിജനകമായ അവസ്ഥയാണ്.
ബലാത്സംഗ കുറ്റവാളികളും, കൊലയാളികളും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ജയിലുകളില്‍ നിന്നും പുറത്തുവരാനുള്ള അവസരമാണ് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദിന്റെ പദ്ധതികള്‍ വഴിവെയ്ക്കുന്നത്. സെന്റന്‍സിംഗ് റിവ്യൂ റിപ്പോര്‍ട്ട് ലഭിച്ചതോടെ മഹ്മൂദ് ഇതിലെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചതായാണ് സൂചന.
പുതിയ പദ്ധതികള്‍ പ്രകാരം കോടതികള്‍ 12 മാസത്തില്‍ താഴെ ജയില്‍ശിക്ഷകള്‍ നല്‍കില്ല. കോടതി നടപടികള്‍ അനുസരിക്കാത്ത അസാധാരണ കേസുകളില്‍ മാത്രമാണ് ഇത് നല്‍കുക. കഴിഞ്ഞ വര്‍ഷം 79,812 ക്രിമിനലുകള്‍ക്ക് കസ്റ്റോഡിയല്‍ ശിക്ഷകള്‍ നല്‍കിയെന്ന് ജസ്റ്റിസ് മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. 43,322 പേര്‍ക്ക് 12 മാസത്തില്‍ താഴെയാണ് ശിക്ഷ ലഭിച്ചത്.
ലേബര്‍ നടപടികള്‍ പ്രകാരം പ്രതിവര്‍ഷം 2700 കവര്‍ച്ചക്കാര്‍, 11000 ഷോപ്പ് മോഷ്ടാക്കള്‍, 160 കാര്‍ മോഷ്ടാക്കള്‍, 60 തട്ടിപ്പറിക്കലുകാര്‍, 80 മോഷ്ടാക്കള്‍ എന്നിവര്‍ക്കാണ് കമ്മ്യൂണിറ്റി ശിക്ഷ നല്‍കുക. എമര്‍ജന്‍സി സര്‍വ്വീസ് ജോലിക്കാരെ അക്രമിച്ച 3000 തെമ്മാടിക്കൂട്ടങ്ങളും ഈ വിധം ജയിലില്‍ നിന്നും പുറത്തുവരും.
കത്തിയുമായി പിടിക്കപ്പെട്ടവര്‍, ലൈംഗിക കുറ്റവാളികള്‍, കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ സൂക്ഷിച്ചവര്‍ എന്നിവരും 12 മാസത്തില്‍ താഴെ ശിക്ഷ ലഭിച്ചാല്‍ അകത്ത് പോകേണ്ടെന്ന സാഹചര്യം മുതലാക്കി പുറത്തിറങ്ങും.
തിയ നയം അനുസരിച്ച് ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചതിന് ഒന്നു മുതല്‍ നാലു വര്‍ഷം വരെ തടവ് അനുഭവിക്കുന്ന കുറ്റവാളികളെ 28 ദിവസത്തിന് ശേഷം വിട്ടയക്കും. കൂടുതല്‍ ജയില്‍ സൗകര്യങ്ങളൊരുക്കാന്‍ 4.7 ബില്യണ്‍ പൗണ്ട് നിക്ഷേപം അനുവദിച്ചിട്ടുണ്ടെങ്കിലും പ്രശ്‌ന പരിഹാരത്തിന് ഇതു മതിയാകില്ലെന്നാണ് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്‌മൂദ് പറയുന്നത്.
അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ അഞ്ചു മാസത്തിനുള്ളില്‍ സര്‍ക്കാരിന് കുറ്റവാളികളെ ജയിലുകളിലേക്ക് വിടാന്‍ സാധിക്കില്ലെന്ന് നീതിന്യായ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കി.
മൂന്നു പുതിയ ജയിലുകളുടെ നിര്‍മ്മാണം ആരംഭിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെങ്കിലും പരിഹാരമായിട്ടില്ല. പുരുഷന്മാരായ കുറ്റവാളികളുടെ ജയില്‍ നവംബറോടെ നിറയും.
ലെസ്റ്റര്‍ഷെയറിലെ എച്ച്എംപി ഗാര്‍ട്രിക്ക് സമീപം പുതിയ ജയിലിന്റെ നിര്‍മ്മാണം ഈ വര്‍ഷം അവസാനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.