യു.കെ.വാര്‍ത്തകള്‍

60 കാരന്‍ ബോറിസിനും 37 കാരിയ്ക്കും നാലാമത്തെ കുട്ടി പിറന്നു

അടുത്തമാസം അറുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കാനായിരിക്കുന്ന മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഭാര്യ കാരി ജോണ്‍സനും ഒരു പെണ്‍കുട്ടി പിറന്നു. ഇത് അവരുടെ നാലാമത്തെ കുട്ടിയാണ്. ദമ്പതികള്‍ പങ്കിട്ട ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ തന്റെ മകള്‍ പോപ്പി എലിസ ജോസഫിന്‍ ജോണ്‍സന്റെ ചിത്രം പങ്കുവെച്ചു.

മെയ് 21 നാണ് തങ്ങള്‍ക്ക് കുഞ്ഞു ജനിച്ചതെന്നും അവളെ ലോകത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായും ദമ്പതികള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. 2021 മെയ് മാസത്തില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രലില്‍ വിവാഹിതരായ ഈ ദമ്പതികള്‍ക്ക് വില്‍ഫ്രഡ്, റോമി, ഫ്രാങ്ക് എന്നീ മൂന്ന് കുട്ടികളുണ്ട്.

കോവിഡ്-19 പ്രതിസന്ധിയുടെ ആദ്യ മാസങ്ങളില്‍ 2020 ഏപ്രിലില്‍ ആണ് ദമ്പതികള്‍ക്ക് ആദ്യത്തെ കുട്ടി വില്‍ഫ്രഡ് ജനിച്ചത്. 60 കാരനായ ജോണ്‍സണിന് മുന്‍ ഭാര്യയും അഭിഭാഷകയുമായ മറീന വീലറില്‍ നാല് കുട്ടികളും, ആര്‍ട്ട് കണ്‍സള്‍ട്ടന്റായ ഹെലന്‍ മക്കിന്റൈറുമായുള്ള ബന്ധത്തിന്റെ ഫലമായി 2009 ല്‍ ജനിച്ച ഒരു കുട്ടിയുമുണ്ട്. ജോണ്‍സണ്‍ 2019 ജൂലൈ മുതല്‍ 2022 സെപ്റ്റംബറില്‍ രാജിവയ്ക്കുന്നതുവരെ പ്രധാനമന്ത്രിയായിരുന്നു.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions