യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ എറണാകുളം പാറക്കടവ് സ്വദേശി മരണമടഞ്ഞു. സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ഉള്ള മകളുടെ ഒപ്പം താമസിക്കാന്‍ എത്തിയ എറണാകുളം പാറക്കടവ് സ്വദേശി മോഹന്‍(65) ആണ് അന്തരിച്ചത്. സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ചീഡിലില്‍ താമസിക്കുന്ന രമ്യയുടെ പിതാവാണ്.
സ്റ്റോക്ക് ഓണ്‍ ട്രെന്റ് റോയല്‍ സ്റ്റോക്ക് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. ഒരു മാസം മുമ്പ് മകള്‍ക്കും കുടുംബത്തിനും ഒപ്പം നില്‍ക്കാന്‍ വിസിറ്റിംഗ് വിസയിലാണ് അദ്ദേഹം യുകെയില്‍ എത്തിച്ചേര്‍ന്നത്.
അഞ്ചു വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാത്ത മക്കളെയും കൊച്ചു മക്കളെയും കാണുവാനായി മോഹനന്‍ ഭാര്യയോടൊപ്പം കഴിഞ്ഞ മാസമാണ് യുകെയില്‍ എത്തിയത്. രമ്യയ്ക്കും കുടുംബത്തിനും പിന്തുണയുമായി മലയാളി സമൂഹം ഒപ്പമുണ്ട്.