ഇംഗ്ലണ്ടിലെ ബിരുദാനന്തര (ലെവല്‍ 7) അപ്രന്റീസ്ഷിപ്പുകള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കാനുള്ള പദ്ധതികളുമായി ലേബര്‍ സര്‍ക്കാര്‍. ഇതോടെ 21 വയസിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം പരിമിതപ്പെടും. ബിരുദാനന്തര ബിരുദത്തിന് തുല്യമായ അപ്രന്റീസ്ഷിപ്പുകള്‍ക്ക് ഇനി തൊഴിലുടമകള്‍ പൂര്‍ണ്ണ ധനസഹായം നല്‍കേണ്ടതായി വരും. 21 വയസിന് താഴെയുള്ളവര്‍ക്ക് കൂടുതല്‍ പരിശീലന അവസരങ്ങള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഈ നടപടി വലിയവിമര്‍ശനങ്ങള്‍ ഇപ്പോള്‍ നേരിടുന്നുണ്ട്.
നേരത്തെ ഇത്തരത്തിലുള്ള നടപടി വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ടോറി പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്‍ എച്ച് എസ് പോലുള്ള മേഖലകളിലെ നൂതന പരിശീലനത്തെ ദുര്‍ബലപ്പെടുത്തും എന്നും അവര്‍ പറഞ്ഞിരുന്നു. ഇംഗ്ലണ്ടില്‍ 16 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് അപ്രന്റീസ്ഷിപ്പുകള്‍ ലഭ്യമാണ്. ജോലിയിലെ പ്രായോഗിക പരിശീലനവും പഠനവും ഇതില്‍ ഉള്‍പ്പെടുന്നു. ലെവല്‍ അനുസരിച്ച് ഇവ പൂര്‍ത്തിയാക്കാന്‍ ഒന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ എടുക്കും.
ലെവല്‍ 2 അപ്രന്റീസ്ഷിപ്പുകള്‍ ജിസിഎസ്ഇകള്‍ക്ക് തുല്യമാണ്. അതേസമയം ലെവല്‍ 6,7 ബാച്ചിലേഴ്സ് അല്ലെങ്കില്‍ മാസ്റ്റേഴ്സ് ബിരുദത്തിന് തുല്യമായി കണക്കാക്കുന്നു. നൈപുണ്യ വികസന തന്ത്രത്തിന്റെ ഭാഗമായി, യുവജനങ്ങള്‍ക്കും വീണ്ടും പരിശീലനം ആവശ്യമുള്ളവര്‍ക്കും 120,000 പുതിയ പരിശീലന അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ബിരുദാനന്തര ബിരുദങ്ങള്‍ അല്ലെങ്കില്‍ ബിരുദാനന്തര ബിരുദങ്ങള്‍ക്ക് തുല്യമായ ലെവല്‍ 7 അപ്രന്റീസ്ഷിപ്പുകള്‍ക്കുള്ള ധനസഹായം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതിനാല്‍ ഈ പ്രഖ്യാപനം വലിയ ആഘാതം ആയിരിക്കും ഉണ്ടാക്കുക.
അക്കൗണ്ടന്റുമാര്‍, ടാക്സ് അഡ്വൈസര്‍മാര്‍, സോളിസിറ്റര്‍മാര്‍ എന്നിവരുള്‍പ്പെടെ വിവിധ റോളുകളില്‍ പരിശീലനം നേടുന്ന ആളുകളാണ് ഈ ലെവല്‍ 7 അപ്രന്റീസ്ഷിപ്പുകള്‍ ഉപയോഗിക്കുന്നത്.