മാറിമാറി വരുന്ന യുഎസിന്റെ താരിഫ് നയം യുകെയുടെ കാര്‍ ഉത്പാദന മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. കാര്‍ ഉത്പാദനം ഏപ്രില്‍ മാസത്തില്‍ കുത്തനെ കുറഞ്ഞതായിട്ടാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഏപ്രിലില്‍ ഇത്രയും ഉത്പാദനം കുറഞ്ഞ സമയം ലോക്ക്ഡൗണ്‍ സമയത്ത് മാത്രമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
യുഎസ് , യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ എന്നിവയുമായുള്ള വ്യാപാര കരാര്‍ വരുന്നതോടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് കരുതുന്നത്.
ഇവി കാറുകളിലേക്ക് മാറുന്നതും ഉത്പാദനം താല്‍ക്കാലികമായി കുറയുന്നതിന് കാരണമായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനത്തിന്റെ കുറവും മാര്‍ച്ച് മാസത്തേക്കാള്‍ 25 ശതമാനം കുറവുമാണ് ഏപ്രില്‍ മാസത്തിലുണ്ടായത്.
മുമ്പ് ഏപ്രില്‍ മാസത്തിലെ ഉത്പാദനം ഏറ്റവും കുറവ് രേഖപ്പെടുത്തിയത് 1952 ലായിരുന്നു. അന്ന് 53517 വാഹനങ്ങളാണ് നിര്‍മ്മിച്ചത്. കയറ്റുമതിക്കുള്ള കാര്‍ ഉത്പാദനത്തില്‍ 10.1 ശതമാനം കുറവുണ്ട്.
യുഎസില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള കാര്‍ ഡിമാന്‍ഡ് കുറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളില്‍ കാര്‍ ഉത്പാദന മേഖല തിരിച്ചടിയിലാണ്.