യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ കുടിവെള്ളത്തിന് വലിയ ക്ഷാമം വരുമെന്ന് മുന്നറിയിപ്പ്; പുതിയ റിസര്‍വോയറുകളുടെ നിര്‍മ്മാണം നിര്‍ണായകം

ബ്രിട്ടനില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്നു മന്ത്രിമാര്‍ക്ക് മുന്നറിയിപ്പ്. ക്ഷാമം ആശങ്കയായി മാറിയതോടെ പ്ലാനിംഗ് സിസ്റ്റത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത എന്‍വയോണ്‍മെന്റ് സെക്രട്ടറി സ്റ്റീവ് റീഡ് രണ്ട് പുതിയ വമ്പന്‍ റിസര്‍വോയറുടെ നിര്‍മ്മാണ മേല്‍നോട്ടം ഏറ്റെടുത്തു.

ഈസ്റ്റ് ആംഗ്ലിയ, ലിങ്കണ്‍ഷയര്‍ എന്നിവിടങ്ങളിലെ പ്രൊജക്ടുകള്‍ ദേശീയ പ്രാധാന്യമുള്ളവയാണെന്ന് പ്രഖ്യാപിച്ച എന്‍വയോണ്‍മെന്റ് സെക്രട്ടറി, പ്രാദേശിക അതോറിറ്റികള്‍ക്ക് ഇവ തടയാനുള്ള അധികാരങ്ങള്‍ പിന്‍വലിച്ചു. പുതിയ നിയമങ്ങള്‍ പ്രകാരം ഭാവിയില്‍ തയ്യാറാക്കുന്ന റിസര്‍വോയറുകളെ ചുവപ്പുനാടയില്‍ നിന്നും സംരക്ഷിച്ച്, ബ്രിട്ടനിലെ ടാപ്പുകളില്‍ വെള്ളം വരുന്നതിലെ തടസ്സങ്ങള്‍ ഒഴിവാക്കാനും പര്യാപ്തമാകും.

വന്‍തോതിലുള്ള ജനസംഖ്യാ വര്‍ദ്ധന, തകരുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍, കാലാവസ്ഥാ സമ്മര്‍ദങ്ങള്‍ എന്നിവ ചേര്‍ന്ന് രാജ്യത്തെ ജലവിതരണം പ്രതിസന്ധിയിലാക്കുന്നതായി ഗവണ്‍മെന്റ് സമ്മതിച്ചു. 'ബ്രിട്ടന്‍ കുടിവെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ്', ജലമന്ത്രി എമ്മാ ഗാര്‍ഡി പറഞ്ഞു. കണ്‍സര്‍വേറ്റീവുകള്‍ക്ക് കീഴില്‍ ഈ മേഖലയില്‍ നിക്ഷേപം കുറഞ്ഞതാണ് കാരണമെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

ഈ പ്രതിസന്ധി മൂലം അടുത്ത ദശകത്തിന്റെ മധ്യത്തില്‍ കുടിവെള്ള വിതരണം ബുദ്ധിമുട്ടിലാകും. അതിനാല്‍ റിസര്‍വോയറുകള്‍ നിര്‍മ്മിക്കാനുള്ള അസാധാരണ ചുവടുവെയ്പ്പുകളാണ് നടത്തുന്നത്, ഗാര്‍ഡി വ്യക്തമാക്കി.

കേംബ്രിഡ്ജിലും, നോര്‍ത്ത് സസെക്‌സിലും പുതിയ ആയിരക്കണക്കിന് വീടുകള്‍ നിര്‍മ്മിക്കാന്‍ ഈ ജലക്ഷാമം തടസ്സമാകുന്നുണ്ട്. എന്നാല്‍ ഇമിഗ്രേഷന്‍ പരാജയങ്ങളുടെ പേരിലുള്ള വീഴ്ചകള്‍ മറച്ചുവെയ്ക്കാനാണ് ലേബര്‍ ഈ തന്ത്രം ഇറക്കുന്നതെന്ന് ഷാഡോ എന്‍വയോണ്‍മെന്റ് സെക്രട്ടറി വിക്ടോറിയ ആറ്റ്കിന്‍സ് പ്രതികരിച്ചു. വെറും തോല്‍വിയായി മാറിയ കാര്‍ഷിക നയവും, ഇമിഗ്രേഷന്‍ നിയന്ത്രിക്കാന്‍ കഴിയാതെ പോകുന്നതും ചേര്‍ന്നതോടെ ഈ പ്രഖ്യാപനത്തില്‍ ഒട്ടും അത്ഭുതമില്ലെന്ന് ആറ്റ്കിന്‍സ് കുറ്റപ്പെടുത്തി.

സമീപകാലത്തു രാജ്യത്തു കുടിവെള്ള വിതരണം പലവിധ പ്രതിസന്ധികള്‍ നേരിട്ടിരുന്നു. ഇതുമൂലം ഹോഴ്സ് പൈപ്പുകള്‍ ഉപയോഗിക്കുന്നതിനു പ്രാദേശികമായി നിയന്ത്രണങ്ങള്‍ പോലും വന്നിരുന്നു.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions