യു.കെ.വാര്‍ത്തകള്‍

5 ലക്ഷം ഭവനഉടമകളെ കാത്തിരിക്കുന്നത് ഷോക്ക്! 5 വര്‍ഷത്തെ ഫിക്‌സഡ് റേറ്റില്‍ മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്ക് 500 പൗണ്ട് പ്രതിമാസ ബില്‍ വര്‍ധന

ബ്രിട്ടനില്‍ അഞ്ച് വര്‍ഷം മുന്‍പ് ഫിക്‌സഡ് റേറ്റ് ഡീലുകള്‍ എടുത്ത് ആശ്വസിച്ച് ഇരിക്കുന്നവര്‍ക്ക് കനത്തഷോക്ക്. അഞ്ച് വര്‍ഷം മുന്‍പ് മോര്‍ട്ട്‌ഗേജ് വിപണി ശാന്തമായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. കുത്തനെ താഴ്ന്ന് നിന്നിരുന്ന പലിശ നിരക്കുകള്‍ ഉയര്‍ന്നു. അതുകൊണ്ട് തന്നെ മുന്‍പ് ഫിക്‌സഡ് റേറ്റ് ഡീലുകള്‍ എടുത്ത് ആശ്വസിച്ച് ഇരിക്കുന്നവര്‍ക്ക് റീമോര്‍ട്ട്‌ഗേജ് ചെയ്യുമ്പോള്‍ തിരിച്ചടവുകളില്‍ വലിയ വ്യത്യാസം നേരിടേണ്ടി വരും.

ഇത്തരത്തില്‍ അഞ്ച് വര്‍ഷത്തെ ഫികസ്ഡ് മോര്‍ട്ട്‌ഗേജ് ഡീലുകളില്‍ നിന്നും പുറത്തുവരുന്ന ആയിരക്കണക്കിന് ഭവനഉടമകളുണ്ടെന്നാണ് കണക്ക്. ഇവര്‍ക്ക് പ്രതിമാസ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകളില്‍ 500 പൗണ്ട് വരെ വര്‍ധനവ് നേരിടേണ്ടി വരുമെന്നാണ് കണക്ക്.

2020-ല്‍ പലിശ നിരക്കുകള്‍ ഏറ്റവും താഴ്ന്നിരിക്കുന്ന ഘട്ടത്തില്‍ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് ഡീലുകള്‍ എടുത്ത ഏതാണ്ട് 5 ലക്ഷം ജനങ്ങളുണ്ട്. ഇവരുടെ ഫിക്‌സഡ് ഡീലുകളാണ് ഈ വര്‍ഷം അവസാനിക്കുന്നത്. ഇവരുടെ റീമോര്‍ട്ട്‌ഗേജ് ഡീലുകളിലാണ് അഞ്ച് വര്‍ഷം മുന്‍പത്തേക്കാള്‍ സാരമായ വ്യത്യാസം രേഖപ്പെടുത്തുക.

പുതിയ മോര്‍ട്ട്‌ഗേജ് ഡീലുകള്‍ക്കായി നല്ല രീതിയില്‍ അന്വേഷിച്ച് ഉറപ്പിച്ച ശേഷം മാത്രം തീരുമാനമെടുക്കാനാണ് മോര്‍ട്ട്‌ഗേജ് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. പുതിയ മോര്‍ട്ട്‌ഗേജ് ഡീലുകള്‍ തെരഞ്ഞെടുക്കാത്ത പക്ഷം കൂടുതല്‍ തുക നല്‍കുന്ന സ്ഥിതിയാണ് രൂപപ്പെടുക. പുതിയ ഡീലിലേക്ക് മാറാത്തവര്‍ ഓട്ടോമാറ്റിക്കായി ലെന്‍ഡറുടെ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റ് മോര്‍ട്ട്‌ഗേജിലേക്ക് മാറുന്നതാണ് ഇതിന് കാരണം. ഇവയ്ക്ക് ഫിക്‌സഡ്, ട്രാക്കര്‍ ഡീലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന പലിശ നിരക്കാണുള്ളത്.

2020-ല്‍ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് ഡീല്‍ എടുത്തവര്‍ എസ്‌വിആറിലേക്ക് മാറിയാല്‍ പ്രതിമാസം 510 പൗണ്ട് വരെ അധികം നല്‍കേണ്ടി വരുമെന്ന് കമ്പയര്‍ ദി മാര്‍ക്കറ്റിന്റെ അനാലിസിസ് വ്യക്തമാക്കുന്നു. ശരാശരി തിരിച്ചടവ് പ്രതിമാസം 1227 പൗണ്ടിലേക്ക് ഉയരും. ശരാശരി 178,523 പൗണ്ട് മോര്‍ട്ട്‌ഗേജ് കടമുള്ളത് ആസ്പദമാക്കിയാണ് ഇത്.

പുതിയ ഡീലുകള്‍ എത്രയും പെട്ടെന്ന് ഉറപ്പാക്കി ലെന്‍ഡറുടെ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റിലേക്ക് പോകാതെ ഉറപ്പാക്കുകയാണ് ഇപ്പോള്‍ മോര്‍ട്ട്‌ഗേജ് കാലാവധി അവസാനിക്കുന്നവര്‍ ചെയ്യേണ്ടത്.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions