യു.കെ.വാര്‍ത്തകള്‍

ലിവര്‍പൂള്‍ പരേഡില്‍ 79 പേരെ കാര്‍ ഇടിച്ച് പരുക്കേല്‍പ്പിച്ച ഡ്രൈവര്‍ക്കെതിരെ കുറ്റം ചുമത്തി

ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബിന്റെ കിരീടനേട്ടം ആഘോഷിക്കാന്‍ ഇറങ്ങി ജനക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ 53-കാരനെതിരെ ഗുരുതരമായി പരുക്കേല്‍പ്പിച്ചതിന് ഉള്‍പ്പെടെ ഏഴ് കുറ്റങ്ങള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കി. മേഴ്‌സിസൈഡ് വെസ്റ്റ് ഡെര്‍ബിയില്‍ നിന്നുള്ള പോള്‍ ഡോയലാണ് അക്രമി. വിവാഹിതനും, മൂന്ന് കുട്ടികളുടെ പിതാവുമായ ഇയാള്‍ മുന്‍ റോയല്‍ മറീനാണെന്ന ഞെട്ടിക്കുന്ന സത്യവും പുറത്തുവന്നിട്ടുണ്ട്.

കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത പ്രതിയെ ലിവര്‍പൂള്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കും. ലിവര്‍പൂള്‍ സിറ്റി സെന്ററില്‍ ജനക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി 79 പേര്‍ക്ക് പരുക്ക് സമ്മാനിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. 50 പേര്‍ക്കാണ് അക്രമത്തില്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നത്. ഒന്‍പത് വയസ്സ് മുതല്‍ 78 വയസ്സ് വരെയുള്ളവര്‍ക്കാണ് പരുക്കേറ്റത്.

പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരുടെ ബസ് കടന്നപോയതിന് പിന്നാലെ ഹൃദയാഘാതം നേരിട്ട ഒരു രോഗിയുമായി ആംബുലന്‍സ് കടന്നുപോയിരുന്നു. ഇതിന് പിന്നാലെ പോയ കാര്‍ ഓടിച്ചിരുന്ന ഡോയല്‍ മനഃപ്പൂര്‍വ്വം അപകടം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് പോലീസ് വിശ്വസിക്കുന്നത്. ഏഴ് ആളുകള്‍ക്ക് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. നിരവധി കുട്ടികള്‍ക്കും അക്രമത്തില്‍ പരുക്കേറ്റു.

അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്ന് ചീഫ് ക്രൗണ്‍ പ്രോസിക്യൂട്ടര്‍ സാറാ ഹാമണ്ട് പറഞ്ഞു. തെളിവുകള്‍ പരിശോധിച്ച് സംഭവത്തിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസും, പ്രോസിക്യൂട്ടര്‍മാരും. പ്രതിക്ക് എതിരായ ക്രിമിനല്‍ നടപടികള്‍ മുന്നോട്ട് പോകും, ഹാമണ്ട് വ്യക്തമാക്കി.

അതേസമയം ഡോയലിന്റെ വീട്ടിലേക്ക് പോലീസ് എത്തിയപ്പോള്‍ അയല്‍വാസികള്‍ ഇവിടെ കവര്‍ച്ച നടന്നിരിക്കുമെന്നാണ് ധരിച്ചത്. എന്നാല്‍ തങ്ങളോട് മാന്യമായി പെരുമാറുന്ന ഒരാള്‍ ഇത്തരമൊരു അക്രമം നടത്തിയെന്നത് കേട്ട് അവിശ്വസനീയതയിലാണ് ഇവര്‍. ഒരു എന്‍എച്ച്എസ് ട്രസ്റ്റില്‍ ഉള്‍പ്പെടെ നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റി കണ്‍സള്‍ട്ടന്റായി ജോലി ചെയ്തിട്ടുള്ള ഡോയല്‍ ഇപ്പോള്‍ സൈബര്‍ സെക്യൂരിറ്റി മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions