യു.കെ.വാര്‍ത്തകള്‍

സിവില്‍ സര്‍വ്വീസില്‍ നിന്നും 50,000 പേരുടെ ജോലി വെട്ടാന്‍ ചാന്‍സലര്‍ റീവ്‌സ്

ബ്രിട്ടനിലെ സിവില്‍ സര്‍വ്വീസ് മേഖലയില്‍ നിന്നും 50,000 പേരുടെ ജോലി വെട്ടാന്‍ ഒരുങ്ങി ചാന്‍സലര്‍ റീച്ചാല്‍ റീവ്സ് . വരാനിരിക്കുന്ന സ്‌പെന്‍ഡിംഗ് റിവ്യൂവിന് ശേഷം വൈറ്റ്ഹാള്‍ ചെലവുകള്‍ നിയന്ത്രിക്കാന്‍ റേച്ചല്‍ റീവ്‌സ് നടപടി സ്വീകരിക്കുന്നതോടെയാണ് നിരവധി പേരുടെ ജോലി തെറിക്കുക.

2030 ആകുന്നതോടെ 10 ശതമാനം പദവികള്‍ കുറയ്ക്കാനാണ് നീക്കം. ഇതുവഴി ഭരണവര്‍ഗ്ഗത്തിന്റെ വലുപ്പം കുറയ്ക്കാമെന്നും റേച്ചല്‍ റീവ്‌സും, പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും കണക്കുകൂട്ടുന്നു. നിലവില്‍ സിവില്‍ സര്‍വ്വീസില്‍ ഏകദേശം 515,000 ഫുള്‍ടൈം സമാനമായ പോസ്റ്റുകളാണ് നിലവിലുള്ളത്. 2016 ജൂണിലെ 380,000-ല്‍ നിന്നുമാണ് ഈ വര്‍ദ്ധന.

അടുത്ത അഞ്ച് വര്‍ഷത്തില്‍ ഈ കണക്കുകള്‍ 450,000 ആയി താഴ്ന്നാല്‍ അത്ഭുതം വേണ്ടെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. ഗവണ്‍മെന്റ് ചെലവുകള്‍ 15 ശതമാനം കുറയ്ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് മാര്‍ച്ചിലെ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റില്‍ റീവ്‌സ് വെളിപ്പെടുത്തിയിരുന്നു. ജൂണ്‍ 11-നാണ് വൈറ്റ്ഹാള്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്‌പെന്‍ഡിംഗ് റിവ്യൂ ചാന്‍സലര്‍ പുറത്തുവിടുന്നത്.

2029 വരെയുള്ള തങ്ങളുടെ മന്ത്രാലയങ്ങളുടെ ബജറ്റ് സംബന്ധിച്ച അവസാനവട്ട ചര്‍ച്ചകളിലാണ് മന്ത്രിമാര്‍. ബ്രക്സ്റ്റിനും, കൊവിഡ് മഹാമാരിക്കും ശേഷം സിവില്‍ സര്‍വ്വീസിന്റെ വലുപ്പം അധികരിച്ചിരുന്നു.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions