യുഎസില്‍ നിന്നും ലണ്ടനിലേക്ക് പറക്കുകയായിരുന്ന ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തില്‍ കാബിന്‍ ക്രൂവിന്റെ നഗ്നനൃത്തം. 30,000 അടി മുകളില്‍ പറക്കുന്ന വിമാനത്തിലെ ബിസിനസ് ക്ലാസ് ടോയ്‌ലെറ്റിലാണ് കാബിന്‍ ക്രൂ ജീവനക്കാരന്‍ വസ്ത്രങ്ങളില്ലാതെ നൃത്തം ചെയ്തത്.
മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് സ്വബോധം നഷ്ടമായതോടെയാണ് ഈ സംഭവം അരങ്ങേറിയതെന്നാണ് സംശയിക്കുന്നത്. വിമാനത്തില്‍ ഭക്ഷണം സേര്‍വ് ചെയ്യേണ്ട സമയത്തായിരുന്നു ഈ കൈവിട്ട പരിപാടി.
യുഎസില്‍ നിന്നും പറക്കുന്ന വിമാനത്തില്‍ ഭക്ഷണം കൊടുക്കാനുള്ള സമയത്ത് കാബിന്‍ ക്രൂ അംഗത്തെ കാണാതായതോടെയാണ് മറ്റ് ജീവനക്കാര്‍ ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയത്. ഹീത്രൂവിലേക്കുള്ള യാത്രയിലായിരുന്നു വിമാനം.
എന്നാല്‍ അന്വേഷണത്തില്‍ ക്ലബ് വേള്‍ഡ് ക്യാബിനിലെ ടോയ്‌ലറ്റില്‍ നഗ്നനായി നൃത്തം ചവിട്ടുന്ന സഹജീവനക്കാരനെ കണ്ട് മറ്റ് ജീവനക്കാര്‍ ഞെട്ടി. ഫസ്റ്റ് ക്ലാസ് ജീവനക്കാര്‍ക്കായി വെച്ചിട്ടുള്ള പൈജാമ അണിയിച്ച് ഫസ്റ്റ് ക്ലാസ് ക്യാബിനിലെ ലക്ഷ്വറി സീറ്റില്‍ ഇയാളെ ബക്കിള്‍ ചെയ്ത് ഇരുത്തിയാണ് പത്തര മണിക്കൂര്‍ യാത്ര പൂര്‍ത്തിയാക്കിയത്.