ബ്രിട്ടീഷ് രാജ കുടുംബാംഗമായ ഹാരി രാജകുമാരന്‍ കുടുംബ പേര് മാറ്റാന്‍ ആലോചിക്കുന്നു! ഇതുമായി ബന്ധപ്പെട്ട അമ്മാവനുമായി ഹാരി രാജകുമാരന്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
അമ്മ ഡയാന രാജകുമാരിയുടെ കുടുംബപേര് സ്‌പെന്‍സര്‍ സ്വീകരിക്കുന്നതിനാണ് ഹാരി ആഗ്രഹിക്കുന്നത്. നിലവില്‍ ഹാരിയുടെ കുടുംബ പേര് മൗണ്ട്ബാറ്റന്‍- വിന്‍ഡ്‌സര്‍ ആണ്. ഹാരി കുടുംബ പേര് ഉപേക്ഷിച്ചാല്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക പേര് മക്കളായ ആര്‍ച്ചി രാജകുമാരനും ലിലിബെറ്റ് രാജകുമാരിയും ഉപയോഗിക്കുന്നതിന് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്.
നോര്‍ത്താംപ്ടണ്‍ഷെയറിലെ അല്‍തോര്‍പ്പില്‍ അമ്മാവനായ ഏള്‍ സ്‌പെന്‍സറുമായി ഹാരി ഇതിനുള്ള സാധ്യത ചര്‍ച്ച ചെയ്തു. പക്ഷെ നിയമ തടസങ്ങള്‍ മറികടക്കാനാകില്ലെന്ന് ഹാരിയോട് പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
രാജ കുടുംബത്തിന്റെ പേരായ വിന്‍ഡ്‌സറും ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗിന്റെ സര്‍നെയിമായ മൗണ്ട്ബാറ്റണും ചേര്‍ത്തുള്ളതാണ് പേര്. ജനന സര്‍ട്ടിഫിക്കറ്റില്‍ ആര്‍ച്ചി രാജകുമാരന്റെ ഔദ്യോഗിക പേര് ആര്‍ച്ചി ഹാരിസണ്‍ മൗണ്ട് ബാറ്റണ്‍ വിന്‍ഡ്‌സര്‍ എന്നാണ്. ലിലിബെറ്റ് ഡയാന എലിസബത്ത് മൗണ്ട് ബാറ്റണ്‍-വിന്‍ഡ്‌സര്‍ എന്നാണ് ലിലിബെറ്റ് രാജകുമാരിയുടെ ജനന സര്‍ട്ടിഫിക്കറ്റിലെ പേര്.
ഡയാനയുടെ സഹോദരനെ ഇത്തരമൊരു ആവശ്യവുമായി ഹാരി ബന്ധപ്പെട്ടെന്ന വാര്‍ത്ത പിതാവ് ചാള്‍സ് രാജാവിനെയും , സഹോദരന്‍ വില്യമിനെയും ചൊടിപ്പിക്കുന്നതാണ്.