റെഡ്ഡിങിലെ മലയാളി യുവതി പ്രസീന(24 )യുടെ ആകസ്മിക വിയോഗത്തില്‍ നടുങ്ങി ലയാളി സമൂഹം. പ്രസീനയുടെ മരണം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല.
ജോസി വര്‍ഗീസ്- മിനി ജോസി ദമ്പതികളുടെ മകള്‍ പ്രസീന വര്‍ഗീസ് വെള്ളിയാഴ്ച വൈകീട്ടാണ് പ്രസീന കുഴഞ്ഞു വീണത്. തുടര്‍ന്ന് ലണ്ടനിലെ ചേറിങ് ക്രോസ് എന്‍എച്ച്എസ് ആശുപത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരണമടഞ്ഞു. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് പ്രാഥമിക നിഗമനം.
ചെറിയ പ്രായത്തിലുള്ള പ്രസീനയുടെ വിയോഗം ഏവരെയും ദുഃഖത്തിലാഴ്ത്തി. പ്രസീനയുടെ കുടുംബം സീറോ മലബാര്‍ സഭ വിശ്വാസികളാണ്. സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്ന് കുടുംബം അറിയിച്ചു. നാട്ടില്‍ പാലാ സ്വദേശികളാണ് ഇവര്‍.