തുടര്‍ മരണങ്ങളുടെ ഞെട്ടലില്‍ യുകെ മലയാളി സമൂഹം. ബക്കിങ്‌ഹാമില്‍ താമസയ്ക്കുന്ന കോട്ടയം നീണ്ടൂര്‍ സ്വദേശിയായ ശ്രീരാജ് പി എസ്(42) ആണ് നാട്ടില്‍ കാന്‍സര്‍ രോഗത്തിന് ചികിത്സയിലിരിക്കെ വിട പറഞ്ഞത്. രണ്ടു മാസം മുന്‍പ് നാട്ടിലെത്തിയപ്പോള്‍ പതിവായി നടത്താറുള്ള ചെക്കിങ്ങിനോടനുബന്ധിച്ചു ഉദര സംബന്ധമായ രോഗങ്ങള്‍ കണ്ടെത്തുകയും അര്‍ബുദം സ്ഥിരീകരിക്കുകയും അടിയന്തരമായി ചികിത്സ ആരഭിക്കുയും ചെയ്തിന് പിന്നാലെയാണ് ശ്രീരാജിനെ തേടി മരണമെത്തിയത്.
നാട്ടിലെ ചികിത്സ പൂര്‍ത്തിയാക്കി യുകെയിലെത്തി സ്റ്റോക് മാന്‍ഡിവില്‍ ഹോസ്പിറ്റലില്‍ തുടര്‍ ചികിത്സകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ചികിത്സകള്‍ ത്വരിതപ്പടുത്തുന്നതിന്റെ ഭാഗമായി എറണാകുളം അമൃത ആശുപത്രിയില്‍ തിരികെയെത്തി ചികിത്സ പുരോഗമിക്കവേയാണ് ആകസ്മികമായി കഴിഞ്ഞ ദിവസം മരണം സംഭവിച്ചത്.
ബക്കിങ്ഹാമിലെ ക്‌ളയര്‍ഡന്‍ ഹൗസില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്ന സുബിയ വിജയനാണ് ഭാര്യ. ശ്രേയ ശ്രീരാജ് (14), ശ്രീനിധി ശ്രീരാജ് (12), ശ്രീബാല ശ്രീരാജ് (10) എന്നിവര്‍ മക്കളാണ്.
ബെഡ്‌ഫോര്‍ഡില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്ന ശശികല സഹോദരി. സംസ്കാരം നാളെ(വ്യാഴാഴ്ച) ഉച്ചതിരിഞ്ഞു 3:30ന് വീട്ടുവളപ്പില്‍ നടക്കും. സമീപകാലത്തു നിരവധി യുകെ മലയാളികളാണ് കാന്‍സറിന് ഇരകളായി വിടവാങ്ങിയത്.