ഇന്തോനേഷ്യയിലേക്ക് മയക്കുമരുന്ന് കടത്ത്: 3 ബ്രിട്ടീഷുകാര്‍ക്ക് വധശിക്ഷയ്ക്ക് സാധ്യത
ഇന്തോനേഷ്യയിലേക്ക് ഒരു കിലോഗ്രാം കൊക്കെയ്ന്‍ കടത്തിയ കേസില്‍ ബാലിയില്‍ കോടതിയില്‍ ഹാജരായ മൂന്ന് ബ്രിട്ടീഷുകാര്‍ക്ക് വധശിക്ഷ ലഭിക്കാന്‍ സാധ്യത. എക്‌സ്‌റേ സ്‌കാനിങ്ങിനിടെ ലഗേജില്‍ കണ്ടെത്തിയ വസ്തുക്കളില്‍ സംശയം തോന്നിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബ്രിട്ടീഷ് വംശജരായ ജോനാഥന്‍ ക്രിസ്റ്റഫര്‍ കോളിയര്‍ (28) ലിസ എല്ലെന്‍ സ്‌റ്റോക്കര്‍ (29) എന്നിവരെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലുണ്ടായ ജോനാഥന്‍ കോളിയറുടെ ലഗേജിലുണ്ടായിരുന്ന 10 സാച്ചെറ്റ് ഏഞ്ചല്‍ ഡിലൈറ്റ് ഡെസേര്‍ മിക്‌സിലും പങ്കാളിയായ ലിസ സ്റ്റോക്കറുടെ സ്യൂട്ട് കേസിന് സമാനമായ ഏഴ് സാച്ചെറ്റുകളിലും 993.56 ഗ്രാം കൊക്കെയ്ന്‍ അടിങ്ങിയിട്ടുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു. ആറു ബില്യണ്‍ രൂപ വിലമതിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഡെന്‍പാസറിലെ ഹോട്ടല്‍ പാര്‍ക്കിങ് ഏരിയയില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് പിന്നാലെസബ്രിട്ടീഷുകാരനായ ഫിനിയസ് അംബ്രോഡ് ഫ്‌ളോട്ടും (31) പിടിയായി. ഇയാളെ പ്രത്യേകമായി വിചാരണ ചെയ്യുകയാണ്.
ഇന്തോനേഷ്യയില്‍ മയക്കുമരുന്ന കള്ളക്കടത്ത് കേസുകളില്‍ വധശിക്ഷ വിധിക്കാറുണ്ട്. കണക്കുകള്‍ പ്രകാരം 96 വിദേശികള്‍ ഉള്‍പ്പെടെ 530 പേര്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്.
കര്‍ശന നിയമ സംവിധാനമുണ്ടായിട്ടും ഇന്തോനേഷ്യയില്‍ മയക്കുമരുന്നു കടത്തുകേസുകള്‍ സജീവമാണ്.