ജനരോഷം തിരിച്ചറിഞ്ഞ് സര്‍ക്കാര്‍; ഈ ശൈത്യകാലത്ത് കൂടുതല്‍ പേര്‍ക്ക് ഫ്യുവല്‍ പേയ്‌മെന്റുകള്‍
തെരഞ്ഞെടുപ്പിലെ ജന രോഷം മനസിലാക്കി തിരുത്തുമായി ലേബര്‍ സര്‍ക്കാര്‍. വിന്റര്‍ ഫ്യുവല്‍ പേയ്‌മെന്റുകള്‍ കുറച്ച നടപടി ജനങ്ങളുടെ വലിയ അതൃപ്തിയ്ക്കു കാരണമായിരുന്നു. അതിലാണിപ്പോള്‍ തിരുത്തു വരുന്നത്.
പ്രായമായവര്‍ക്ക് ഇനി കൂടുതല്‍ ബെനഫിറ്റ് ഈ വിന്ററില്‍ നല്‍കുമെന്ന് സര്‍ക്കാര്‍ നല്‍കുന്ന സൂചന.
എന്നാലിത് ജോലിയില്‍ നിന്നും വിരമിച്ച എല്ലാവര്‍ക്കും ലഭിക്കുകയുമില്ല. ഈ മേഖലയിലെ അനിവാര്യമായ ചില മാറ്റങ്ങള്‍ വിന്റര്‍ മാസങ്ങള്‍ക്ക് മുമ്പ് നടപ്പിലാക്കുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പറഞ്ഞു. 'ഈ ശൈത്യകാലത്ത് കൂടുതല്‍ ആളുകള്‍ക്ക് വിന്റര്‍ ഫ്യൂല്‍ പേയ്‌മെന്റുകള്‍ ലഭിക്കുന്നതാണ്. 'മുന്‍കാല വെട്ടിക്കുറവുകള്‍ ഭാഗികമായി പിന്‍വലിക്കാനുള്ള ലേബര്‍ പാര്‍ട്ടിയുടെ പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോഴാണ് റേച്ചല്‍ റീവ്സ് നിലപാടറിയിച്ചത്.
അടുത്ത ആഴ്ച നടക്കുന്ന അവലോകനത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കുമെന്നും റേച്ചല്‍ റീവ്സ് കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ നികുതി വര്‍ദ്ധനവ് ഉണ്ടാകുമെന്നും ചാന്‍സലര്‍ പറഞ്ഞു. പൂര്‍ണ്ണമായി പിന്നോട്ട് പോയില്ലെങ്കിലും അര്‍ഹരായവര്‍ക്ക് സഹായം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് വ്യക്തമാക്കിയതോടെ കടുത്ത നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയെന്ന് വ്യക്തമായി.