യു.കെ.വാര്‍ത്തകള്‍

ഇന്ത്യക്കാരനായ വൃദ്ധനെ പാര്‍ക്കില്‍ തല്ലിക്കൊന്ന 15കാരന് 7 വര്‍ഷം മാത്രം ജയില്‍ശിക്ഷ; അക്രമം ചിത്രീകരിച്ച കൂട്ടുകാരിയെ വെറുതെവിട്ടു

ഇന്ത്യന്‍ വംശജനായ 80 വയസുകാരനെ ഒരു കാരണവും കൂടാതെ തല്ലിക്കൊന്ന കുട്ടി കുറ്റവാളിക്ക് വെറും 7 വര്‍ഷം ജയില്‍ശിക്ഷ വിധിച്ച് കോടതി. വീടിനടുത്തുള്ള പാര്‍ക്കില്‍ നായയുമായി നടക്കാനിറങ്ങിയ ഭീം കോഹ്‌ലിയെയാണ് 15-കാരനായ ആണ്‍കുട്ടി അടിച്ചുവീഴ്ത്തിയ ശേഷം തല്ലിക്കൊന്നത്. ഇവനെ യംഗ് ഒഫെന്‍ഡേഴ്‌സ് ഡിറ്റന്‍ഷന്‍ സെന്ററില്‍ ഏഴ് വര്‍ഷത്തെ ശിക്ഷ മാത്രം അനുഭവിക്കാനാണ് കോടതി വിട്ടത്.

അതേസമയം അക്രമത്തിന് കൂട്ടുനില്‍ക്കുകയും, ആര്‍ത്തുല്ലസിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത 13 വയസ്സുകാരിക്ക് ജയില്‍ശിക്ഷ ഒഴിവാക്കുകയും ചെയ്തു. ഇതിന് പകരം നരഹത്യാ കേസില്‍ മൂന്ന് വര്‍ഷത്തെ യൂത്ത് റിഹാബിലിറ്റേഷന്‍ ഉത്തരവാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 1ന് ലെസ്റ്ററിന് സമീപത്തെ ബ്രൗണ്‍സ്റ്റോണ്‍ ടോവിലുള്ള ഫ്രാങ്ക്‌ളിന്‍ പാര്‍ക്കില്‍ വെച്ചാണ് 80-കാരനായ കോഹ്‌ലിക്ക് നേരെ ഭീകരമായ അക്രമം നടന്നത്.

എന്നാല്‍ കുറ്റവാളികള്‍ക്ക് നല്‍കിയ ശിക്ഷ പര്യാപ്തമല്ലെന്ന് കോടതിക്ക് പുറത്ത് ഇരയുടെ കുടുംബം പ്രതികരിച്ചു. ലെസ്റ്റര്‍ ക്രൗണ്‍ കോടതിക്ക് പുറത്തെത്തിയ മകള്‍ സൂസന്‍ ശിക്ഷാ കാലയളവിലെ നിരാശ മറച്ചുവെച്ചില്ല. 'എനിക്ക് രോഷം തോന്നുന്നു, ഈ ശിക്ഷയില്‍ നിരാശയുമുണ്ട്. അവര്‍ ചെയ്ത കുറ്റകൃത്യത്തിന്റെ തോത് പ്രതിഫലിക്കുന്ന ശിക്ഷയല്ല ഇത്', സൂസന്‍ പറഞ്ഞു.

വീടിന് സമീപത്ത് വെച്ച് അക്രമം നേരിട്ട മുത്തശ്ശന് വംശീയമായ അധിക്ഷേപങ്ങളും നേരിട്ടിരുന്നു. ഗുരുതരമായി മുറിവേറ്റ കോഹ്‌ലിയെ കുടുംബമാണ് കണ്ടെത്തുന്നത്. കഴുത്തിനും, വാരിയെല്ലുകള്‍ക്കും പൊട്ടലേറ്റ 80-കാരന്‍ തൊട്ടടുത്ത ദിവസം മരണത്തിന് കീഴടങ്ങി. എന്നാല്‍ കുറവ് ശിക്ഷ നല്‍കിയതിന് പുറമെ കുറ്റവാളികളുടെ പേരുകള്‍ രഹസ്യമാക്കി വെയ്ക്കാനും ലെസ്റ്റര്‍ ക്രൗണ്‍ കോടതി ഉത്തരവിട്ടു.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions