കട്ടപ്പന: വിദേശത്തു യുകെയില്‍ ജോലി വാഗ്ദാനം ചെയ്തു കാഞ്ചിയാര്‍ സ്വദേശിനിയെ കബളിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ യുവതി അറസ്റ്റില്‍ . തിരുവനന്തപുരം പോത്തന്‍കോട് മങ്ങാട്ടുകോണത്തു താമസിക്കുന്ന കോട്ടയം പാമ്പാടി കട്ടപ്പുറത്ത് ഐറിന്‍ എല്‍സ കുര്യന്‍ (25) ആണു പിടിയിലായത്.
ലണ്ടനില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പലതവണയായി കാഞ്ചിയാല്‍ പേഴുംകണ്ടം സ്വദേശിനിയില്‍ നിന്നു പണം തട്ടിയെന്നാണു കേസ്. സമൂഹമാധ്യമങ്ങളില്‍ ഐറിന്‍ നല്‍കിയ പരസ്യം കണ്ടാണു സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിന്‍ തിരുവനന്തപുരത്തു നിന്നാണ് ഇവരെ പിടികൂടിയത്.