യു.കെ.വാര്‍ത്തകള്‍

പോര്‍ട്‌സ്മൗത്തിലെ വീട്ടില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍

പോര്‍ട്‌സ്മൗത്തില്‍ ഒരു വീട്ടില്‍സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയായിരുന്നു പോര്‍ട്‌സ്മൗത്തിലെ വീട്ടില്‍ സമന്ത മര്‍ഫി എന്ന 32 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഹാംപ്ഷയര്‍ - ഐല്‍ ഓഫ് വൈറ്റ് കോണ്‍സ്റ്റാബുലറിയില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇതുമായി ബന്ധപ്പെട്ട്, വിലപ്പെട്ട വസ്തുക്കള്‍ അടങ്ങിയ ഒരു സ്യൂട്ട്‌കേസ് പോലീസ് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല, ഇതിനോടകം രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുമുണ്ട്.

പീറ്റേഴ്സ്ഫീല്‍ഡില്‍ നിന്നും, ഹാവന്റില്‍ നിന്നുമുള്ള ആളുകളാണ് പിടിയിലായിരിക്കുന്നത്. ഇരുവര്‍ക്കും 32 വയസാണ് പ്രായം. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് വളരെ പ്രധാന തെളിവായി ഒരു ഗോള്‍ഡ് സ്യൂട്ട്‌കേസ് ഉണ്ടെന്നും അത് ഇപ്പോഴും പോര്‍ട്‌സ്മൗത്തില്‍ തന്നെ ഉണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും പോലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്നവര്‍ പോലീസുമായി ബന്ധപ്പെടണം അന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions