യു.കെ.വാര്‍ത്തകള്‍

അതിവേഗം പടരുന്ന 'നിംബസ്' കോവിഡ് വേരിയന്റ് സമ്മറില്‍ യുകെയില്‍ വ്യാപിക്കുമെന്ന് ആശങ്ക

കോവിഡ് വേരിയന്റുകളെ ഇപ്പോള്‍ ജനം വലിയ തോതില്‍ ഭയപ്പെടുന്നില്ല. വൈറസ് പനി പോലെ ബാധിച്ച് കടന്നുപോകുന്നുവെന്ന വിധത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. എന്നാല്‍ ഇതിന് വിരുദ്ധമായി ഒരു പുതിയ വേരിയന്റ് വരുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സമ്മറില്‍ കോവിഡ് ഇന്‍ഫെക്ഷനുകള്‍ പടര്‍ത്താന്‍ ശേഷിയുള്ള വേരിയന്റ് വ്യാപിക്കുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്.

നിംബസ് എന്ന് പേരുനല്‍കിയിട്ടുള്ള ഈ വേരിയന്റ് കോവിഡിന്റെ അതീതീവ്ര ശേഷിയുണ്ടായിരുന്ന ഒമിക്രോണ്‍ വൈറസില്‍ നിന്നും രൂപമെടുത്തതാണ്. നിലവില്‍ ചൈന, സിംഗപ്പൂര്‍, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ കേസുകള്‍ കുതിച്ചുയരാന്‍ ഈ വേരിയന്റ് ഇടയാക്കുന്നുണ്ട്.

ഇംഗ്ലണ്ടില്‍ നിലവില്‍ നിംബസ് ബാധിച്ച 13 കേസുകള്‍ മാത്രമാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഈ സ്ഥിതി താല്‍ക്കാലികമാണെന്നും, വേരിയന്റ് മഹാമാരിയുടെ പുതിയ അലയൊലികള്‍ സൃഷ്ടിക്കുമെന്നുമാണ് അധികൃതര്‍ ഭയക്കുന്നത്. കൊവിഡ് പോസിറ്റീവ് ടെസ്റ്റുകള്‍ ഈ വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലേക്ക് എത്തിയതായി യുകെഎച്ച്എസ്എ പറയുന്നു.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിംബസ് കോവിഡ് കേസുകള്‍ ഉയര്‍ത്താന്‍ കാരണമാകുമെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ എത്രയും പെട്ടെന്ന് വാക്‌സിനേഷന്‍ സ്വീകരിച്ച് സുരക്ഷിതമാകാനാണ് ആവശ്യപ്പെടുന്നത്.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions