ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമായിരുന്ന യുകെ മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടി സ്‌കീം അവസാനിപ്പിക്കുന്നു. പകരം സ്‌കീം ഇല്ലാതെയാണ് അവസാനിപ്പിക്കുന്നത്. നിലവിലെ സ്‌കീം പുതിയ ഹോം ലോണുകളില്‍ ജൂണ്‍ 30 വരെയാണ് നിലവിലുള്ളത്
ലെന്‍ഡര്‍മാരെ 95% ഹോം ലോണ്‍ നല്‍കാന്‍ പ്രോത്സാഹിപ്പിച്ചിരുന്ന സ്‌കീം ആണ് ഗവണ്‍മെന്റ് അവസാനിപ്പിക്കുന്നത്. എന്നാല്‍ ഇതിന് പകരം ഒരു സ്‌കീം ഉണ്ടാകുമെന്ന് ലേബര്‍ ഗവണ്‍മെന്റ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
2021 ഏപ്രിലില്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് നടപ്പാക്കിയ മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടി സ്‌കീം ഉപയോഗിച്ച് ചെറിയ ഡെപ്പോസിറ്റില്‍ വീട് വാങ്ങാന്‍ മലയാളികളടക്കമുള്ള ഉപഭോക്താക്കള്‍ക്ക് സാധിച്ചിരുന്നു. പ്രോപ്പര്‍ട്ടി മൂല്യത്തില്‍ 80 മുതല്‍ 95 ശതമാനം വരെ മോര്‍ട്ട്‌ഗേജ് ലഭിക്കുന്ന സ്‌കീമിന് ഗ്യാരണ്ടി നിന്നിരുന്നത് ഗവണ്‍മെന്റായിരുന്നു.
ഇതുപ്രകാരം കടമെടുത്തവര്‍ സാമ്പത്തിക ബുദ്ധിമുട്ടിലോ, പ്രോപ്പര്‍ട്ടി പിടിച്ചെടുക്കുന്ന അവസ്ഥ വരുകയോ ചെയ്താല്‍ ലെന്‍ഡറുടെ നഷ്ടം ഗവണ്‍മെന്‍് നികത്തി കൊടുക്കുന്ന തരത്തിലായിരുന്നു സ്‌കീം. എല്ലാ ലെന്‍ഡര്‍മാരും 95% ഓഫര്‍ നല്‍കിയിരുന്നില്ല.
എന്നാല്‍ സ്‌കീം തുടങ്ങി 2024 ഡിസംബര്‍ എത്തുമ്പോള്‍ 53,000-ലേറെ മോര്‍ട്ട്‌ഗേജുകളാണ് ഇത് ഉപയോഗിച്ച് പൂര്‍ത്തിയാക്കിയത്. ഇതില്‍ 86 ശതമാനം പേരും ആദ്യമായി വീട് വാങ്ങിയവരായിരുന്നു.
പുതിയ, സ്ഥിരമായുള്ള മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടി സ്‌കീം തയ്യാറാക്കുമെന്ന് ലേബര്‍ ഗവണ്‍മെന്റ് ഫെബ്രുവരിയില്‍ വാഗ്ദാനം ചെയ്‌തെങ്കിലും സംഗതി ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല.