യു.കെ.വാര്‍ത്തകള്‍

ട്രംപ് മാതൃകയില്‍ വിദേശ പൗരന്മാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നതിനെ പിന്തുണച്ചു ടോറി നേതാവ്

ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മാതൃകയില്‍ യുകെയിലും വിദേശ പൗരന്മാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുക പ്രായോഗികമായിരിക്കുമെന്ന് യുകെ പാര്‍ലമെന്റ് പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവിന്റെ നേതാവ് കെമി ബാഡ്‌നോക്ക്. ആരൊക്കെ രാജ്യത്തേക്ക് വരണമെന്നും എത്ര നാള്‍ താമസിക്കണമെന്നും ആരാണ് പോകേണ്ടതെന്നുമെല്ലാം പാര്‍ലമെന്റിന് തീരുമാനിക്കാന്‍ കഴിയണം. യാത്രാ വിലക്ക് പോലുള്ള നടപടികളിലൂടെ വേണം ഇക്കാര്യങ്ങള്‍ നടപ്പാക്കാനെന്നും ബാഡ്‌നോക്ക് ചൂണ്ടിക്കാട്ടി. ഇതെല്ലാം പ്രായോഗികമാക്കാവുന്ന സാഹചര്യങ്ങള്‍ രാജ്യത്തുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇത്തരമൊരു അഭിപ്രായം പങ്കുവച്ചതിലൂടെ ട്രംപിന്റെ തീരുമാനത്തോട് താന്‍ യോജിക്കുന്നുവെന്ന് അര്‍ഥമില്ലെന്നും ട്രംപ് യാത്രാവിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടിക താന്‍ കണ്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അനധികൃത കുടിയേറ്റത്തിലൂടെ ബ്രിട്ടന്‍ കബളിപ്പിക്കപ്പെടുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും അവര്‍ ആരോപിച്ചു. അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കുന്നതിനുള്ള ബ്രിട്ടന്റെ സംവിധാനം തകര്‍ന്നെന്നും രാജ്യത്തിന്റെ അതിര്‍ത്തികള്‍ നിയന്ത്രിക്കാനോ വിദേശ കുറ്റവാളികളെ നാടുകടത്താനോ കഴിയുന്നില്ലെങ്കില്‍ തങ്ങളെ തടയുന്ന നിയമങ്ങളും ഉടമ്പടികളും ഉപേക്ഷിക്കുമെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഇവ ശരിയായി പരിഹരിക്കാനുള്ള പദ്ധതി ഉണ്ടാക്കുമെന്നും അവര്‍ വ്യക്തമാക്കി.

വൈറ്റ് ഹാളിലെ ഡിഫന്‍സ് തിങ്ക്ടാങ്ക് ആയ റോയല്‍ യുണൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യൂറോപ്യന്‍ മനുഷ്യാവകാശ കണ്‍വന്‍ഷനില്‍ നിന്ന് യുകെ പുറത്തു പോകണമെന്ന ആവശ്യത്തെ കണ്‍സര്‍വേറ്റീവുകള്‍ അംഗീകരിക്കുമോ എന്ന് നിര്‍ണയിക്കാനുള്ള നിയമനടപടിക്ക് തുടക്കമിട്ടുകൊണ്ടുള്ള പ്രഖ്യാപനത്തിനിടെയാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്.

കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യുഎസില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള പ്രഖ്യാപനം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയത്. 7 രാജ്യങ്ങള്‍ക്ക് ഭാഗിക നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions