ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. 13 ഉം 14 ഉം വയസ് ഉള്ള കാര്‍ല , സോഫിയ എന്നീ രണ്ട് പെണ്‍കുട്ടികളെ ആണ് കാണാതായത്. മാഞ്ചസ്റ്ററിലെ ക്രംപ്സാലിലുള്ള എബ്രഹാം മോസ് ലൈബ്രറിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരം 4.45 ഓടെയാണ് 13 കാരിയായ സോഫിയയെയും 14 കാരിയായ കാണ്‍ലയെയും സ്കൂള്‍ യൂണിഫോമില്‍ അവസാനമായി കണ്ടത്.
മെലിഞ്ഞ ശരീരവും നീണ്ട ഇരുണ്ട മുടിയുമുള്ള സോഫിയ കണ്ണട ധരിച്ചിട്ടുണ്ട്. സെന്റ് മോണിക്ക സ്കൂളിന്റെ PE പോളോ ടോപ്പും കറുത്ത ഷോര്‍ട്ട്സും കറുത്ത ഷൂസും ധരിച്ചാണ് അവളെ അവസാനമായി കണ്ടത്.
കാര്‍ലയ്ക്ക് ഏകദേശം 5 അടി 4 ഇഞ്ച് ഉയരവും നീണ്ട ഇരുണ്ട മുടിയും ആണെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് പറഞ്ഞു. സെന്റ് മോണിക്ക സ്‌കൂളില്‍ നിന്നുള്ള ബ്ലേസറും കറുത്ത പഫര്‍ കോട്ടും സ്‌കൂള്‍ ഷൂസും ധരിച്ചാണ് അവളെ അവസാനമായി കണ്ടത്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.