ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ആര്‍എഎഫ് ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക് പറന്നു. തിരിച്ചടിക്കാന്‍ ഇസ്രയേലിന് യുകെ സഹായങ്ങള്‍ ചെയ്താല്‍ ബ്രിട്ടനെ ലക്ഷ്യമിടുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയതോടെയാണ് സ്റ്റാര്‍മറുടെ നടപടി.
ഇറാന്‍ ഇപ്പോള്‍ ഇസ്രയേലിന് നേര്‍ക്ക് ഡ്രോണ്‍, മിസൈല്‍ അക്രമണങ്ങള്‍ നയിക്കുകയാണ്. ഇത് പ്രതിരോധിക്കാന്‍ യുഎസ്, ബ്രിട്ടീഷ്, ഫ്രഞ്ച് നേതൃത്വങ്ങള്‍ സഹായം നല്‍കിയാല്‍ ഇവരെയും അക്രമിക്കുമെന്ന് ഇറാന്‍ സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി. ഇതോടെയാണ് കാനഡയിലെ ജി7 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന സ്റ്റാര്‍മര്‍ അടിയന്തര നടപടിയെടുത്തത്.
അതേസമയം ബ്രിട്ടീഷ് തെരുവുകളില്‍ ഇറാന്റെ റെവല്യൂണറി ഗാര്‍ഡ് കൊലപാതകങ്ങള്‍ നടത്തുന്നത് തടയാന്‍ അടിയന്തര നടപടി വേണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. ബ്രിട്ടനില്‍ ജൂതരും, ഇസ്രയേലികളും കൊല്ലപ്പെടുന്നതിന് മുന്‍പ് ഇറാന്റെ ഭീകരസംഘത്തിന്റെ തലയറുക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെതിരെ നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അധികാരത്തിലെത്തി ഒരു വര്‍ഷമാകുമ്പോഴും ഈ വാക്ക് പാലിക്കാന്‍ സ്റ്റാര്‍മര്‍ക്ക് സാധിച്ചിട്ടില്ല. യുകെയില്‍ ഇവര്‍ വിദ്വേഷ പ്രചരണം സസുഖം നടത്തുകയും ചെയ്യുന്നു. അടിയന്തര നിയമങ്ങള്‍ പ്രയോഗിക്കണമെന്നാണ് ലേബര്‍, ടോറി എംപിമാര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.