വിമാന അപകടത്തില്‍ കൊല്ലപ്പെട്ട 4വയസുകാരിയുടെ പേരില്‍ സ്‌കൂളില്‍ ശേഖരിച്ചത് 30 ലക്ഷം രൂപ
അഹമ്മദാബാദില്‍ വിമാന അപകടത്തില്‍ കൊല്ലപ്പെട്ട നാലുവയസുകാരിയുടെ പേരില്‍ സ്‌കൂളില്‍ ഒരു ദിവസം ശേഖരിച്ചത് 30 ലക്ഷം രൂപ. നാലു വയസുകാരിയുടെ മരണം അത്ര വേദനയാണ് പ്രിയപ്പെട്ടവരില്‍ ഉണ്ടാക്കിയിരിക്കുന്നത്.
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച നാലു വയസുകാരിയുടെ ഓര്‍മ്മയ്ക്കുള്ള ധനസമാഹരണത്തില്‍ ആദ്യ ദിവസം ശേഖരിച്ചത് 30000 പൗണ്ട് ആണ്. അല്‍ അഷറഫ് പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് അവശ്യ സമയങ്ങളില്‍ സഹായം ലഭിക്കാനുള്ള എമര്‍ജന്‍സി ഫണ്ടാണിത്. സ്ട്രാറ്റണ്‍ റോഡിലെ സ്‌കൂളിലാണ് സാറ പഠിച്ചിരുന്നത്. വിമാന അപകടത്തില്‍ സാറയ്‌ക്കൊപ്പം അവളുടെ മാതാപിതാക്കളായ അകീന്‍ നാനാബാവയും ഹന്ന വൊറാജീയും മരിച്ചിരുന്നു.
മഹാമനസ്‌കതയുള്ളവരായിരുന്നു മരിച്ച ദമ്പതികളെന്ന് ബന്ധുക്കള്‍ പറയുന്നു. ഫണ്ട് സ്വരൂപിച്ച് അര്‍ഹതപ്പെട്ടവരിലേക്ക് കൈമാറുമ്പോള്‍ വലിയ തൃപ്തിയുണ്ടെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു. ആരെങ്കിലും വലിയ ബുദ്ധിമുട്ട് അനുഭവിച്ചാല്‍ അവരെ സഹായിക്കാന്‍ എമര്‍ജന്‍സി ഫണ്ട് ഉപകരിക്കും.
ഇന്ത്യന്‍ സന്ദര്‍ശനത്തിന് പിന്നാലെ ബ്രിട്ടനിലേക്ക് തിരിക്കവേയാണ് അപകടം സംഭവിച്ചത്. മരിച്ചവരെ തിരിച്ചറിയല്‍ നടപടികളും ഡിഎന്‍എ പരിശോധനകളും നടന്നുവരികയാണ്. കുടുംബത്തിന് സര്‍ക്കാര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.