എന്‍എച്ച്എസ് ചെലവുചുരുക്കലിന്റെ ഭാഗമായി കൂട്ട പിരിച്ചുവിടല്‍ തുടരുന്നു. ജീവനക്കാരെ പിരിച്ചുവിടുക മാത്രമല്ല അനാവശ്യമായ എല്ലാ ചെലവും ഇനി വേണ്ടെന്ന തീരുമാനത്തിലാണ് അധികൃതര്‍.
ഡെര്‍ബിഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റിന്റെ 558 പേര്‍ക്കാണ് ജോലി പോവുക. മൊത്തം ജീവനക്കാരില്‍ 1.8 ശതമാനം പേര്‍ക്ക് ജോലി നഷ്ടമാകും. നിലവില്‍ ജിപിമാര്‍, ഡെന്‍ഡിസ്റ്റ്, മറ്റ് സേവന ദാതാക്കള്‍ എന്നിവര്‍ക്കൊപ്പം 30700 ജീവനക്കാരാണ് എന്‍എച്ച്എസ് ഡെര്‍ബിഷയറിന്റെ ആറു സ്ഥാപനങ്ങളിലായി ജോലി നോക്കുന്നത്. ഇവരില്‍ നിന്നാണ് അഞ്ഞൂറിലേറെ പേരുടെ ജോലി പോകുന്നത്. പിരിച്ചുവിടല്‍ മാത്രമല്ല പുതിയ ജീവനക്കാരുടെ നിയമനവും ഇനി പരിമിതപ്പെടുത്തും. രോഗികളുടെ സുരക്ഷയ്ക്ക് അത്യാവശ്യമായവരെ മാത്രമാണ് നിയമിക്കുക.
രാത്രികാല ഷിഫ്റ്റുകളിലും വാരാന്ത്യങ്ങളിലും ഏജന്‍സി ജീവനക്കാര്‍ക്ക് അനുവദിക്കുന്ന ചെലവുകളിലും ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരും. പകരം ജീവനക്കാര്‍ തന്നെ ഓവര്‍ടൈം ജോലി ചെയ്യുന്ന സാഹചര്യമുണ്ടായേക്കും.
കെന്റിലെ മെയ്ഡ്‌സ്‌റ്റോണ്‍ ആന്‍ഡ് ട്രേഡ്ബ്രിഡ്ജ് വെല്‍സ് ജീവനക്കാരെ കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുകയാണ്. കോര്‍പ്പറേറ്റ് വിഭാഗത്തെ ബാധിക്കും പിരിച്ചുവിടല്‍. 1500 ജീവനക്കാരില്‍ 10 ശതമാനത്തിന്റെ ജോലി നഷ്ടമാകും. പോര്‍ട്ടര്‍മാര്‍, ക്ലീനര്‍മാര്‍ ,പേഷ്യന്‍സ് കെയറിങ് ആന്‍ഡ് കംപ്ലേയ്‌നിങ് വിഭാഗത്തിലെ ജീവനക്കാര്‍ എന്നിവരാണ് പിരിച്ചുവിടല്‍ നേരിടുക.